ആലപ്പുഴ: കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനയെ പിളര്‍ത്തി, ഇംഗിതത്തിന് ഒത്ത ഒരു ചേരിയെ കൂടെ നിര്‍ത്തുന്ന മുസ്‌ളീംലീഗ് നിലപാട് അപലപനീയമാണെന്ന് എസ്‌വൈഎസ് ശരീഅത്ത് കോളേജ് ജനറല്‍ സെക്രട്ടറിയും ഹാശിമിയ്യ: ശരീഅത്ത് കോളേജ് ജനറല്‍ സെക്രട്ടറിയുമായ പി.കെ.മുഹമ്മദ് ബാദ്ഷാ സഖാഫി. ‘ഇര്‍സുന്നബവി’ പൊതുജന പഠനവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്തപുരം എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുക എന്ന ഏക അജണ്ട സമസ്ത ഉപേക്ഷിക്കണം. പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ പള്ളി മദ്രസകള്‍ക്ക് സംഘടന അവകാശവാദമുന്നയിക്കുന്നത് ശരിയല്ല. മഹല്ല് ജമാഅത്ത് അംഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയാണ് ഇന്നും മദ്രസകളുടെ പ്രവര്‍ത്തനം നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് സംഘടനകളുടെ ഒത്താശയോടെ സമസ്ത സമ്മേളനം നടത്തുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.അഷ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്.നസീര്‍, ഐ.ഷറഫുദ്ദീന്‍ സഖാഫി, എവൈ ഹാരിസ് അറക്കല്‍ പ്രസംഗിച്ചു.
















