ആത്മാവില്ല,ദേഹം മാത്രമേയുള്ളൂ. കാണാത്ത വസ്തുവിനെ അംഗീകരിക്കാന്‍ കഴിയില്ല. മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നു. ജീവാത്മാവോ, പുനര്‍ജന്മമോ ഇല്ല-എന്നു പറയുന്ന ഭൗതികവാദികള്‍ എല്ലാക്കാലത്തുമുണ്ട്. ആധുനികശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് ഭൗതിക ദ്രവ്യങ്ങളും രാസവസ്തുക്കളും തമ്മില്‍ സവിശേഷരീതിയില്‍ കൂടിച്ചേരുമ്പോള്‍ ജീവന്‍ ഉണ്ടാവുന്നു എന്നാണല്ലോ ഈ അഭിപ്രായം സ്വീകരിച്ചാലും. കുറേ രാസ പദാര്‍ത്ഥങ്ങള്‍ ഒരാളുടെ മരണം മൂലം നശിച്ചു എന്നല്ലേ ഉള്ളൂ. അപ്പോള്‍ ഗുരു ജനങ്ങളെ വധിച്ച പാപത്തില്‍ നിന്ന് ഭയപ്പെടേണ്ടതുണ്ടോ? അര്‍ജുനന്‍ വൈദിക കര്‍മ്മനിഷ്ഠനാണ്. ഭൗതിക വാദിയല്ല. അതുകൊണ്ട് ഭഗവാന്‍ വൈദിക സിദ്ധാന്തം അനുസരിച്ചുതന്നെ തുടരുന്നു.
















