ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നീട്ടികൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സഹകരണ വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
തട്ടിപ്പു കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാന്‍ ഭരണത്തിലെ ഉന്നതരടക്കമാണ് ഇടപെട്ടിട്ടുള്ളതെന്ന് ചെയര്‍മാന്‍ എസ്. ബാഹുലേയന്‍, കണ്‍വീനര്‍ എന്‍.പി. ഷിബു, കെ.ആര്‍. വിജയന്‍ എന്നിവര്‍ പറഞ്ഞു. നവംബര്‍ മാസത്തില്‍ തുടങ്ങിയ അന്വേഷണം പൂര്‍ത്തിയാക്കാതെ സഹകരണ വകുപ്പ് അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.
ഡിസംബര്‍ 31 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്തത് ബാഹ്യ ഇടപെടലുകള്‍ മൂലമാണ്. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ആര്‍. പി. ഷേണായിയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി തട്ടിപ്പില്‍ പങ്കാളിയാണെന്ന് ആരോപണമുയര്‍ന്നയാളെ ഈസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ സഹായത്തോടെ ഒരു വിഭാഗം നീക്കം നടത്തുന്നത്.
ക്രമക്കേടില്‍ ബോര്‍ഡിന് തുല്യ പങ്കാളിത്തമുണ്ടെന്നിരിക്കെ ബോര്‍ഡിനെ പിരിച്ചു വിടാതെ സംരക്ഷിക്കുന്നത് നേതാക്കളില്‍ ചിലരുടെ ബിനാമി ഇടപാടുകള്‍ പുറത്തുവരുമെന്ന ഭീതി മൂലമാണ്. അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറിക്കും ജീവനക്കാര്‍ക്കുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.
പ്രമുഖനായ ബോര്‍ഡ് അംഗം ബന്ധുക്കളുടെയും മറ്റും പേരില്‍ ഗഹാന്‍ രജിസ്ട്രര്‍ ചെയ്യാതെ ലക്ഷങ്ങളുടെ വായ്‌പയാണ് എടുത്തത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ച്ചിട്ടുണ്ട്. പലരുടെയും പേരില്‍ വ്യാജ വായ്‌പകള്‍ എടുത്തിട്ടുണ്ട്.
ബാങ്കുമായി ബന്ധമില്ലാത്തവര്‍ക്ക് പോലും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ചെക്ക് ഡിസ്‌കൗണ്ട് വഴി കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയതിനെ കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സഹകരണ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാത്ത പക്ഷം എആര്‍ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
















