മലപ്പുറം: മരണത്തിന് കവിതകളെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍. കവി ഒഎന്‍വി കുറുപ്പിനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. എന്നും തെളിഞ്ഞ് നില്ക്കുന്ന ദീപസ്തംഭം പോലെയായിരുന്നു ഒഎന്‍വി. തുഞ്ചന്‍പറമ്പിന്റെ വികസനത്തിനായി തന്നോടൊപ്പം എന്നും അദ്ദേഹം ഉണ്ടായിരുന്നു. ഒഎന്‍വിയുടെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണ്. എംടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: