കവി, നാടകഗാന രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, അധ്യാപക തുടങ്ങിയ നിലകളില്‍ ആറു പതിറ്റാണ്ടിലേറെ നീണ്ട സപര്യയ്ക്കാണ് ഇന്നലെ അവസാനമായത്.
ഒരുവട്ടം കൂടി എന്നോര്‍മ്മതന്‍
ഒഎന്‍വിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്നയെന്ന ഗാനമാണ്. നമ്മെ ഗൃഹാതുരത്വത്തിന്റെ നിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗാനം.
ഇത്രയും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന, മറ്റൊരു കവിതയോ ഗാനമോ ഇല്ലയെന്ന് നമുക്ക് സിസംശയം പറയാം. വരികള്‍ മാത്രമല്ല അതിന്റെ ഈണം പോലും മധുരതരമായ നമ്മുടെ പഴയകാലത്തേക്ക് നമ്മെ നയിക്കും.
മഞ്ഞള്‍ പ്രസാദവും
മോനിഷയെന്ന സുന്ദരിയായ അഭിനേത്രിയെ ഓര്‍ക്കാതെ ആ പാട്ടു നമുക്ക് മൂളാന്‍പോലും ആവില്ല. നഖക്ഷതങ്ങളിലെ ആഗാനം പ്രണയാതുരമായ ഒരു കാലം നമ്മെ ഓര്‍മ്മപ്പെടുത്തും.
ഒ. രാജഗോപാല്‍
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാന്‍ വിലമതിക്കാനാവാത്ത സംഭാവന നല്കിയ മഹാപ്രതിഭയായിരുന്നു ഒഎന്‍വി. അദ്ദേഹത്തിന്റെ പ്രയത്നം എന്നും സ്മരിക്കപ്പെടും. അധ്യാപകന്, കവി, ഗാനരചയിതാവ്, സാഹിത്യകാരന് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഒഎന്‍വിയുടെ സ്മരണ എന്നെന്നും നിറഞ്ഞുനില്ക്കും. ഇടതു സഹയാത്രികനാണെങ്കിലും ദേശപ്രേമം പ്രോജ്വലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.
ബാലഗോകുലം
മലയാള സാഹിത്യത്തിലെ നിറ സാന്നിധ്യമായിരുന്ന ഒ.എന്‍.വി കുറുപ്പിന്റെ വിയോഗം മലയാള ഭാഷയുടെ എക്കാലത്തെയും വലിയ നഷ്ടമാണെന്ന് ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.പ്രസന്നകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഒ.എന്‍.വി കുറുപ്പിന്റെ രചനകളുടെ അടിസ്ഥാനം മാനവികതയും പ്രക്യതിസ്നേഹവുമായിരുന്നു. അദ്ദേഹത്തിന്റെ ദേശഭക്തിഗാനങ്ങള്‍ ബാലഗോകുലം കുട്ടികള്‍ക്ക് കാണാപാഠമാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാന്‍ വിലമതിക്കാനാവാത്ത സംഭാവന നല്കിയ മഹാപ്രതിഭയായിരുന്നു ഒഎന്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: