ചെറുതുരുത്തി: നിളയെ എക്കാലവും സ്നേഹിച്ചിരുന്ന കവിയായിരുന്നു ഒഎന്‍വി കുറുപ്പ്. നിളാതീരത്തെ ദേശമംഗലം, കൊണ്ടയൂര്‍, പണ്ടാരത്തില്‍ സരോജനിയമ്മയാണ് ഒഎന്‍വിയുടെ പത്നി. ആ നിലക്ക് നിളയുടെ മരുമകന് കൂടിയാണ് കവി. കേരളകലാമണ്ഡലത്തിന്റെ ചെയര്മാന് എന്ന നിലയില്‍ 1995 മുതല്‍ 2000 വരെ നിളാതീരത്ത് ചെലവഴിച്ച കാലവും കവിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കേരള കലാമണ്ഡലത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് ഒഎന്‍വി ചെയര്‍മാനായിരുന്ന കാലത്തെ പലരും കണക്കാക്കുന്നത്. കലകളെ ഏറ്റുവാങ്ങി സഞ്ചരിക്കുന്ന നിളയെക്കുറിച്ച് കവി ഏറെ എഴുതിയിട്ടുണ്ട്. നിളയെ കാര്‍ന്നുതിന്നുന്ന മണല്‍ മാഫിയക്കെതിരെയും പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയും കവി എഴുതി. കേരളീയമെന്ന കലാമണ്ഡലം പ്രസിദ്ധീകരണത്തിലൂടെ കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കലാമണ്ഡലം ചെയര്മാനായിരുന്നപ്പോള് പരിശ്രമിച്ചു. ദേശമംഗലത്തെ ഭാര്യാവീട്ടിലെത്തുമ്പോഴെല്ലാം നിളയുടെ മണല്‍ത്തിട്ടില്‍ ഏറെ നേരം ചെലവഴിക്കുക ഒഎന്വികുറുപ്പിന്റെ സ്വഭാവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: