തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് കവി ഒഎന്വികുറുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മലയാളത്തിന്റെ മഹാ പ്രതിഭയായ ഒഎന്‍വിയുടെ വിയോഗത്തില്‍ വ്യക്തിപരമായും ബിജെപിക്കുവേണ്ടിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ഒഎന്‍വി. മലയാള സിനിമാ ഗാനരംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്.
അധ്യാപകന്, കവി, സാഹിത്യകാരന് എന്നീ നിലകളിലെല്ലാം ശോഭിച്ച ഒഎന്‍വി എന്നെന്നും മറക്കാത്ത ഓര്‍മ്മയായി നിലനില്ക്കും.
ആറന്മുള പൈതൃക സംരക്ഷണ സമിതിക്ക് പൂര്‍ണ്ണ പിന്തുണ നല്കിയ ഒഎന്‍വി പ്രകൃതി സംരക്ഷണത്തിനും മലയാളത്തിന്റെ മഹിമയ്ക്കും മരണം വരെ ശക്തിയായ പിന്തുണ നല്‍കിയെന്നും കുമ്മനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: