ആയിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം മലയാള ചലച്ചിത്ര ഗാനരംഗത്തിന് സംഭാവന ചെയ്തിട്ടുള്ളത്.
1955ല്‍ കാലം മാറുന്നുവെന്ന ചിത്രത്തിലെ ആ മലര് പൊയ്കയില്‍ എന്നതാണ് ആദ്യഗാനം. ജി. ദേവരാജന്റെ സംഗീതത്തില്‍ കെപിഎസി സുലോചനയും കെഎസ് ജോര്‍ജ്ജുമാണ് അത് ആലപിച്ചത്. അഞ്ചു പാട്ടുകളാണ് ആ ചിത്രത്തിനു വേണ്ടി ഒഎന്‍വിയുടെ തൂലികയില്‍ നിന്ന് പിറവിയെടുത്തത്.
65ല്‍ ഇറങ്ങിയ കാട്ടുപൂക്കളിലെ മാണിക്യവീണയുമായെന്‍ മനസിന്റെ താമര..എക്കാലത്തെയും ഹിറ്റാണ്. യേശുദാസിന്റെ ഗന്ധര്‍വ്വനാദത്തില്‍, ജി.ദേവരാജന്റെ അതിമനോഹരമായ ഈണത്തിലുള്ള അഭൗമ സംഗീതം….. വര്‍ഷം അന്‍പതു കഴിഞ്ഞിട്ടും അതേ പുതുമയോടെ നാം ഇന്നും പാടിക്കൊണ്ടിരിക്കുന്നു. അത്തപ്പൂ ചിത്തിരപ്പൂ (പി. സുശീല) മാതളമലരേ (കമുകറ) വാര്‍തിങ്കള്‍ തോണിയേറി (യേശുദാസ,് കരുണ) സമയമില്ലാ പോലും (പി. സുശീല, കരുണ), എന്തിനീ ചിലങ്കകള്‍ (പി. സുശീല, കരുണ),
പ്രിയസഖി ഗംഗേ (മാധുരി കുമാരസംഭവം), ഈശ്വരന് മനുഷ്യനായവതരിച്ചു (ശ്രീഗുരുവായൂരപ്പന്), മഴവില്‍ക്കൊടിക്കാവടി(സ്വപ്നം, എസ് ജാനകി), ശാരികേ എന്‍ ശാരികേ (സ്വപ്നം), കല്ലോലിനി വനകല്ലോലിനി (പി.ജയചന്ദ്രന്, നീലക്കണ്ണുകള്), കിളിചിലച്ചു (യേശുദാസ്, സമസ്യ), വിപഞ്ചികേ (മാധുരി,’സര്‍വ്വേക്കല്ല്),മന്ദാകിനി (സര്‍വ്വേക്കല്ല്), മനസിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ (ധീരസമീരേ യമുനാതീരേ, എസ് ജാനകി), ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം, യേശുദാസ്), രാഗം ശ്രീരാഗം (പി. ജയചന്ദ്രന്, ബന്ധനം), ശരദിന്ദു മലര്‍ദീപ (ഉള്‍ക്കടല്‍ ജയചന്ദ്രന്)
ഒരുവട്ടം കൂടിയെന്‍ (ചില്ല്, യേശുദാസ്), ചൈത്രം ചായം ചാലിച്ചു (ചില്ല്, യേശുദാസ്), കാതോടുകാതോരം (കാതോടുകാതോരം, ലതിക), എന്റെ മണ്‍വീണയില്‍(നേരംപുലരുമ്പോള്‍, യേശുദാസ്), മഞ്ഞള്‍ പ്രസാദവും (നഖക്ഷതങ്ങള്‍, ചിത്ര), മെല്ലെ മെല്ലെ മുഖപടം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, യേശുദാസ്), അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (നീയെത്ര ധന്യ, യേശുദാസ്), കാണാനഴകുള്ള മാണിക്യ കുയിലേ (ഊഴം, ജി വേണുഗോപാല്‍) തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് ഊര്‍ന്നുവീണ മണിമുത്തുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: