Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ-കേരളാ ഘടകങ്ങൾ അകലുന്നു ;കോൺഗ്രസുമായി സഖ്യത്തിന് ബംഗാൾ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:08 pm IST
in India

ന്യൂദൽഹി: കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ സിപിഎം പശ്ചിമ ബംഗാൾ ഘടകം തീരുമാനിച്ചു. ഈ വിഷയത്തിൽ ചേർന്ന സംസ്ഥാന സമിതിയിൽ 54 അംഗങ്ങളിൽ 43പേരും സഖ്യത്തെ അനുകൂലിച്ചു. 11 പേർ സഖ്യത്തെ എതിർത്തെങ്കിലും കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന നിലപാടെടുത്തു.

ഇതോടെ കേരളാ ഘടകവും പോളിറ്റ് ബ്യൂറോയിലെ പകുതിയിലേറെ നേതാക്കളും ബംഗാൾ ഘടകത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇരു സംസ്ഥാന ഘടകങ്ങളും തമ്മിൽ പരിഹരിക്കാനാകാത്തത്ര അകലത്തിലേക്ക് നീങ്ങിയെന്ന് വ്യക്തമാക്കുന്ന പരസ്യ പ്രതികരണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 1964ന് സമാനമായ പിളർപ്പിന്റെ വക്കിലാണ് പാർട്ടിയെന്ന സൂചനകൾ സിപിഎം കേന്ദ്രനേതൃത്വവും രഹസ്യമായി നൽകുന്നു.

കേരളത്തിലെ പാർട്ടിയുടെ നിലപാടിന്റെ പേരിൽ ബംഗാളിനെ മറക്കരുതെന്ന് പശ്ചിമബംഗാൾ നേതാക്കൾ സിപിഎം കേന്ദ്രനേതൃത്വത്തോട് സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസുമായി സഖ്യമില്ലാതെ ബംഗാളിൽ ഇനി സിപിഎമ്മിന് മുന്നോട്ടുപോകാനാവില്ല. മമതാ ബാനർജിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതിന് കോൺഗ്രസുമായുള്ള സഖ്യം പാർട്ടിക്ക് അനിവാര്യമാണ്. സഖ്യം വേണ്ടെന്ന് തീരുമാനിച്ചാൽ അത് പാർട്ടിക്ക് ആത്മഹത്യാപരമായിരിക്കും. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിഷേധിച്ചതിന് സമാനമായ ചരിത്രപരമായ മണ്ടത്തരമായി അതു മാറും, ബംഗാൾ നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. പശ്ചിമബംഗാളിലെ ഇടതുമുന്നണിയോഗവും കോൺഗ്രസ്-ഇടതു സഖ്യത്തിന് അനുകൂല തീരുമാനം കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.

കോൺഗ്രസ് സഖ്യത്തെ എതിർക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ബംഗാൾ ഘടകത്തോട്് പാർട്ടി നിലപാട് അറിയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും കോൺഗ്രസ് സഖ്യമെന്ന നിലപാട് സ്വീകരിച്ചതോടെ തീരുമാനം കേന്ദ്രകമ്മറ്റിക്ക് വിട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ നേതാക്കൾക്കൊപ്പം കോൺഗ്രസ് സഖ്യത്തെ അനുകൂലിച്ച് നിലപാടെടുത്തു. പഞ്ചാബിലും ആന്ധ്രയിലും നിരവധി തവണ സഖ്യം ഉണ്ടായിട്ടുണ്ടെന്നും പ്രാദേശിക സഖ്യങ്ങൾ അതാതു രാഷ്‌ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ആവാമെന്നാണ് യെച്ചൂരിയുടെ നിലപാട്.

കോൺഗ്രസുമായി സഖ്യമില്ലെന്ന പാർട്ടി നയത്തിൽ മാറ്റമില്ലെന്നും മറിച്ചു തീരുമാനം ഉണ്ടാകണമെങ്കിൽ ബംഗാളിലെ സാഹചര്യം സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള മാധ്യമങ്ങളെ അറിയിച്ചു.

സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻസെക്രട്ടറി പിണറായി വിജയനും ബംഗാൾ ഘടകത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചപ്പോൾ സഖ്യത്തെ അനുകൂലിച്ച് മുതിർന്ന കേന്ദ്രകമ്മറ്റിയംഗമായ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. 1964ലെ പാർട്ടിയുടെ പിളർപ്പിനും പിന്നീട് 1985ൽ എം.വി രാഘവന്റെ പുറത്താകലിനും കാരണമായ ‘കോൺഗ്രസ് ബന്ധം’ വീണ്ടും സിപിഎമ്മിനെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 16ന് നടക്കുന്ന കേന്ദ്രകമ്മറ്റി യോഗം സിപിഎമ്മിന് നിർണ്ണായകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.