Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്ങനെ ആ സത്യവും പുറത്തുവന്നു; അമിത്ഷായെ കുരിശിലേറ്റിയത് വെറുതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:08 pm IST
in India

ജാവേദും ഇസ്രത്ത് ജഹാനും അടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ട നിലയില്‍ (ഫയല്‍ ചിത്രം)

ന്യൂദല്‍ഹി: 2004 ജൂണ്‍ പതിനഞ്ചിനായിരുന്നു ആ സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് എത്തിയ നാലു ഭീകരരെ ഗുജറാത്ത് പോലീസ് വെടിവച്ചുകൊന്നു. മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖ്, ഇസ്രത്ത് ജഹാന്‍ ഷമീം റാസ, അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഭീകരരായിരുന്നുവെന്നും മോദിയെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും വ്യക്തമായതോടെ പോലീസ് ഇവരെ പിന്തുടര്‍ന്നു.

ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ നാലു പേരും കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു. പോലീസ് തിരിച്ചടിച്ചപ്പേഴാണ് ഇവര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ മോദിക്കെതിരായ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് ഇത് വലിയ വിവാദമാക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നില്ലെന്നും നിരപരാധികളായ ഇവരെ പിടിച്ചു നിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമായി ആരോപണം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയെന്നും ആരോപണമായി. ഇത് കേസിലെത്തി. മഹാരാഷ്‌ട്രയിലെ മുംബ്രയില്‍ നിന്നുള്ള യുവതിയാണ് ഇസ്രത്ത്.

കായംകുളം നൂറനാട് സ്വദേശി ഗോപിനാഥന്‍ പിള്ളയുടെ മകന്‍ പ്രാണേഷ് പിള്ളയാണ് മതംമാറി ജാവേദായത്. ഇയാള്‍ സാജിദയെന്ന യുവതിയെയാണ് വിവാഹം കഴിച്ചിരുന്നത്. സാജിദയ്‌ക്കും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. ഡിഐജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചത്.

വ്യാജ ഏറ്റുമുട്ടലാണെന്ന് പലരും ആരോപിച്ചപ്പോഴും ഇസ്രത്ത് ലഷ്‌ക്കര്‍ ഭീകരവനിതയാണോയെന്ന് ആരും മന:പൂര്‍വ്വം പറഞ്ഞില്ല. ഇസ്രത്ത് ലഷ്‌ക്കര്‍ ഭീകര വനിതയാണെന്നും ഇതിന് തെളിവുണ്ടെന്നും 2013 ല്‍ അന്നത്തെ ഐബി മേധാവി ആസിഫ് ഇബ്രാഹിം പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അറിയിച്ചു. മോദിയേയും അദ്വാനിയേയും വധിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ടയാളാണ് ഇവരെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു.

ഇസ്രത്ത് ലഷ്‌ക്കര്‍ ഭീകര വനിതയാണെന്ന് ഇപ്പോള്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും സമ്മതിച്ചിരിക്കുകയാണ്. മുംബ്ര സ്വദേശിനി ഇസ്രത്ത് പാക്കിസ്ഥാനിലെ ലഷ്‌ക്കര്‍ ഇ തൊയ്ബയെന്ന ഭീകര സംഘടനയിലെ വനിതാ ചാവേറായിരുന്നു. അവര്‍ മറ്റൊരു ചാവേറായ മുസമ്മി ഭട്ടിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹെഡ്‌ലി വെളിപ്പെടുത്തി. ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിന് ഭീകരരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ലഷ്‌ക്കര്‍ ചാവേറായ മുസമ്മി ഭട്ടിനെ ജാവേദ് പലപ്പോഴും സന്ദര്‍ശിച്ചിരുന്നു. കള്ളനോട്ട് കേസ് അടക്കം ഏതാനും കേസുകളില്‍ പ്രാണേഷ് പ്രതിയായിരുന്നു.

ഇസ്രത്ത് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ബീഹാറില്‍ നിന്ന് മുംൈബയില്‍ കുടയേറിപ്പാര്‍ത്ത കുടുബാംഗമായിരുന്നു. പ്രാണേഷിന്റെ സഹായിയായി ജോലി ചെയ്തിരുന്നു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അംജദ് അലി റാണയും ശീഷന്‍ ജോഹറും പാക്കിസ്ഥാന്‍കാരായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.

ഈ കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്‌ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഷായും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഡാലോചന നടത്തി നാലു പേരെയും വധിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇത് വിവാദമായതിനെത്തുര്‍ടന്ന് ഏറ്റുമുട്ടല്‍ കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിച്ച സിബിഐ അമിത് ഷായെ പരിപൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുകയായിരുന്നു.

ഇപ്പോള്‍ ഹെഡ്‌ലിയുടെ മൊഴി കൂടി വന്നതോടെ ഇസ്രത്തും ജാവേദും രണ്ട് പാക്കിസ്ഥനികളും ഭീകരരായിരുന്നുവെന്ന് കൂടുതല്‍ വെളിവായിരിക്കുകയാണ്. ഇവര്‍ ഗുജറാത്തില്‍ എത്തിയത് പ്രത്യേക പദ്ധതിയുമായിട്ടായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.