തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അഴിമതിയുടെയും ആരോപണപ്രത്യാരോപണങ്ങള്‍കൊണ്ട് പ്രബുദ്ധ കേരളത്തിന്റെ രാഷ്‌ട്രീയ പോയ്‌മുഖങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍, വര്‍ത്തമാന രാഷ്‌ട്രീയ കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ജനം ലജ്ജിച്ച് തലതാഴ്‌ത്തുകയാണ്.
ആരോപണങ്ങള്‍ക്കുപോലും ഇടനല്‍കാന്‍ കഴിയാത്തവിധം ഭരണാധികാരികള്‍ സത്യസന്ധരും ശ്രദ്ധാലുക്കളുമായിരിക്കണം. മറ്റുള്ളവര്‍ക്കില്ലാത്ത സവിശേഷമായ അധികാരവും സ്ഥാനവും അവസരവും ജനം കല്‍പ്പിച്ചു നല്‍കുമ്പോള്‍ അതിനെ ദുരുപയോഗം ചെയ്യരുത്.
രാജാവ് ധര്‍മിഷ്ഠനല്ലെങ്കില്‍ ആ സമൂഹത്തില്‍ അധര്‍മം മാത്രമേ നടമാടുകയുള്ളൂ.
അധികാരം ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി മാറികൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിക്കാന്‍ കഴിയാത്തതാണ് ഇന്നിന്റെ ദുഖം.
”എല്ലാവര്‍ക്കും അതുമതി
ഇവിടെ
എല്ലാവര്‍ക്കും അതുമതി
ഏതുമതി
അഴിമതി,അഴിമതി’അഴി’മതി.
മനോജ് കൃഷ്ണന്‍ പെരുമ്പാവൂര്‍
















