ആലപ്പുഴ: കിടപ്പാടമില്ലാത്തവര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിനായി ആലപ്പുഴ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭവന ഭാരതം സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് നാല്പതു ദിവസത്തിനുള്ളില്‍ 30 കുടുംബങ്ങള്‍ക്കു തലചായ്‌ക്കാന്‍ ഇടമൊരുക്കി നാടിനു മാതൃകയാകുന്നു. അരൂക്കുറ്റി ചെറുകാട് ഇന്‍ഡസ്ട്രീസ് മറൈന്‍ ഡിവിഷന്‍ ഉടമകള്‍ സൊസൈറ്റിക്ക് സംഭാവനയായി നല്‍കിയ അരൂക്കുറ്റി കൊമ്പനാമുറി ജങ്ഷനു സമീപത്തുള്ള 40 സെന്റ് സ്ഥലത്ത് ഇന്ന് ഉച്ചയ്‌ക്ക് 11.35ന് സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ വീടുകള്‍ക്കുള്ള തറക്കല്ലിട്ട് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും. 30 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള വീടുകളാണ് ഉയരുക. ചടങ്ങില്‍ ഭൂമി സംഭാവന നല്‍കിയവരെ ആദരിക്കും. ഭൂമിയുടെ രേഖകള്‍ കളക്ടര്‍ ഏറ്റുവാങ്ങും.അരൂര്‍ ചെറുകാട് ഇന്‍ഡസ്ട്രീസ് മറൈന്‍ ഡിവിഷന്‍ ഉടമകളായ സി.എ. നാസര്‍, സി.എ. സലിം, സി.എ. ജമാല്‍, സി.എ. മുഹമ്മദ് ഷാജി, സി.എ. അഷ്‌റഫ് എന്നിവരാണ് ഭവന ഭാരതം സൊസൈറ്റിയിലേക്ക് നാല്‍പ്പത് സെന്റ് ഭൂമി നല്‍കി പദ്ധതിയില്‍ പങ്കാളികളായത്. സംസ്ഥാനത്ത്് ആദ്യമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. മൂന്നുമാസത്തിനകം 100 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പണം സമാഹരിക്കുകയും സ്ഥലം കണ്‍െണ്ടത്തുകയുമാണ് സൊസൈറ്റിയുടെ ലക്ഷ്യം. വര്‍ഷം 1000 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി.
















