റാഞ്ചി: പതിനൊന്നുകാരിയായ മകളുമായി പ്രണയത്തിലായ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാപ്പയര്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ ഹിന്ദി അധ്യാപിക ലെസ്മ ഖാട്ടൂണ്‍ ആണ് അറസ്റ്റിലായത്. അധ്യാപികയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്നായി കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഭര്‍ത്താവും രണ്ട് മക്കളുമൊത്താണ് അധ്യാപിക കഴിഞ്ഞിരുന്നത്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുവാനായതെന്ന് റാഞ്ചി എസ്എസ്പി കുല്‍ദീപ് ദ്വിവേദി പറഞ്ഞു.
രാത്രി പെണ്‍കുട്ടിയെ തേടിയെത്തിയ വിദ്യാര്‍ഥിയെ അധ്യാപിക വളരെ മൃഗീയമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അതേ സമയം വിദ്യാര്‍ഥി പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായിരുന്നുവെന്നത് രക്ഷിതാക്കള്‍ നിഷേധിച്ചു.
















