കരുനാഗപ്പള്ളി: എ.വി.താമരാക്ഷന്റെ ആര്‍.എസ്.പി(ബി)യില്‍ നിന്നും ഓച്ചിറ, ഞക്കനാല്‍ അമ്പീലേത്തു വീട്ടില്‍ ജി.പ്രതാപനും ആലപ്പാട് വെള്ളനാതുരുത്തില്‍ കയ്യാലത്ത് വീട്ടില്‍ കെ.ആര്‍.രാജേഷും ബിജെപിയില്‍ ചേര്‍ന്നു.
വിമോചനയാത്രയോടനുബന്ധിച്ച് കരുനാഗപ്പള്ളിയില്‍ നടന്ന സ്വീകരണപരിപാടിയിലാണ് ജാഥാ ക്യാപ്ടനായ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ജി.പ്രതാപനും, കെ.ആര്‍.രാജേഷും ആര്‍എസ്പി(ബി)യുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്നു. മുന്‍മന്ത്രി ആര്‍എസ്പിയിലെ ആര്‍.എസ്.ഉണ്ണിയുടെ സഹോദരന്റെ മകനാണ് ജി.പ്രതാപന്‍.
വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും ഇരുവരും അറിയിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി അധ്യക്ഷനായിരുന്നു. വി.വി.രാജേഷ്, എ.എന്‍.രാധാകൃഷ്ണന്‍, എം.റ്റി.രമേശ്, മാലുമേല്‍ സുരേഷ്, രാജു.ജി, അനൂപ് എന്നിവര്‍ സംസാരിച്ചു.
















