ചേര്‍ത്തല: പേസ്റ്റില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണക്കാരനും പ്രമുഖ കമ്പനിക്കുമെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. വേഗത്തില്‍ വിറ്റഴിയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തൂക്കക്കുറവുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഒരു ഗ്രാം കൃത്യതയുള്ള ഇലക്ട്രോണിക് ത്രാസ് പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും, ഉപഭോക്താക്കള്‍ക്ക് പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് മുന്‍പ് തൂക്കം ഉറപ്പാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ.വി. യൂജിന്‍ പസില്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വിജേഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
















