ആലപ്പുഴ: സികാ വൈറസ് സംബന്ധിച്ച് അമിതാ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്നപാടുകള്‍, കണ്ണിനുചുവപ്പ്, ഛര്‍ദ്ദി, ശരീരസന്ധികള്‍ക്കും പേശികള്‍ക്കുമുണ്‍ണ്ടാകുന്ന വേദന, തളര്‍ച്ച, തലവേദന തുടങ്ങിയവ പ്രധാന ലക്ഷണങ്ങളായി കാണുന്ന ഈ ജ്വരം രണ്‍ണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം.
ഈ രോഗത്തെ നേരിടാനുളള ശാസ്ത്രീയമായ ചികിത്സാ രിതികള്‍ ആയുര്‍വേദത്തില്‍ ലഭ്യമാണ്. വാതപിത്തജ്വരശ്രേണിയില്‍പ്പെടുത്താവുന്ന ഈ രോഗത്തിന് ഫലപ്രദമായ പ്രതിവിധികളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും ഉണ്ട്. ജ്വരത്തെ തുടര്‍ന്നുണ്‍ണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുവിലെ മസ്തഷികശോഷം (മൈക്രോസൈഫാലി) തുടങ്ങിയ ഉപദ്രവരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആയുര്‍വേദത്തിനു സാധിക്കും.
ആയുര്‍വേദ രീതിയില്‍ ആറ്, ഏഴ് ദിവസം കൊണ്ടു രോഗാണുക്കളെ സാവാധനത്തില്‍ നിയന്ത്രണവിധേയമാക്കുന്നതിനാല്‍ രോഗം ശമിച്ചതിനുശേഷവും ഉണ്‍ണ്ടാകാവുന്ന ഉപദ്രവവ്യാധികള്‍ കുറവായിരിക്കും. ഈ വൈറസസ് ബാധയെ ചെറുക്കാനും ചികിത്സിക്കാനുമുള്ള ആന്റി വൈറല്‍ സ്വഭാവമുള്ള ധാരാളം സസ്യങ്ങളും ആയുര്‍വേദത്തിലുണ്ടണ്‍്. കിരിയാത്ത്, അമൃത്, മഞ്ചട്ടി, മഞ്ഞള്‍, കുടുകുരോഹിണി തുടങ്ങിയ ഔഷധസസ്യങ്ങളും അനേകം ഔഷധകൂട്ടുകളും ആയുര്‍വേദത്തില്‍ ലഭ്യമാണ്.
കൊതുകുകളെ ഉറവിടത്തില്‍ നശിപ്പിക്കുന്നതിനുള്ള ജൈവിക മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമീപത്തുള്ള ഭാരതീയ ചികിത്സാ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കും. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷേര്‍ളി മാത്യുവിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേര്‍ന്നു.
















