അസഹിഷ്ണുതയുടെ ചെങ്കൊടികള്‍ വരുന്നുണ്ട്, നിങ്ങളുടെ നെഞ്ചില്‍ കുത്തിനിര്‍ത്താന്‍.. അവര്‍, വയോധികനായ മുന്‍ അംബാസഡറെ റോഡിലിട്ടു തല്ലി. വ്യക്തിസ്വാതന്ത്ര്യത്തിനായി സംസാരിച്ച സാഹിത്യകാരനെ പട്ടിയെ തല്ലുംപോലെ തല്ലി. പാര്‍ട്ടിവിട്ടവനെ അമ്പത്തൊന്നു വെട്ട് വെട്ടിക്കൊന്നു. നേതാവിനെ ആക്രമിച്ചു എന്ന് മുദ്ര കുത്തി യുവാവിനെ നാട്ടുകൂട്ടംകൂടി വിചാരണ ചെയ്ത് കൊലപ്പെടുത്തി.
രാഷ്‌ട്രീയ എതിരാളികളായ വിദ്യാര്‍ഥികളെ കല്ലെറിഞ്ഞു പുഴയില്‍ മുക്കിക്കൊന്നു. അങ്ങനെയങ്ങനെ എത്രയെത്ര അക്രമങ്ങള്‍, അനീതികള്‍, കൊലപാതകങ്ങള്‍. ഓര്‍ക്കുക, അമ്പത്തൊന്നു വെട്ടിന്റെ ഒരു രഥം ഓടിവരുന്നുണ്ട് വടക്കുനിന്നും തെക്കോട്ട്. കേരളത്തെ ഒരു കുരുതിക്കളമാക്കി മാറ്റാന്‍. വേണോ നിങ്ങള്‍ക്കത്? അതിപ്രാചീനഗോത്രസംസ്‌കാരം പേറുന്ന ഈ കാടന്‍ പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള സമയം അതിക്രമിച്ചില്ലേ? പാലിയോലിത്തിക് ഗോത്രങ്ങളെ തോല്‍പ്പിക്കുന്ന കമ്യൂണിസ്റ്റുകളെ കേരളത്തില്‍നിന്നും തുടച്ചെറിയേണ്ട കാലം കടന്നിരിക്കുന്നു.
എം.എന്‍. നായര്‍ പ്രജീഷ്
ഇടതുമുന്നണിയുടെ ഗൂഢാലോചന ജനങ്ങള്‍ കണ്ണുതുറന്നുകാണാം, ബാറുകള്‍ മാത്രമല്ല, പെണ്‍വാണിഭ സംഘങ്ങള്‍ക്കും സിപിഎം അംഗീകാരം നല്‍കും. ജനങ്ങളെ പറ്റിക്കുന്നതിന് വേണ്ടി മാത്രമാണ് ഇടതുമുന്നണി നിലകൊള്ളുന്നത്. രാജ്യത്തിന്റെ നന്മയില്‍ അല്ല ഇടതുമുന്നണിക്ക് നോട്ടം. ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല ഭരണം എങ്ങനെ എങ്കിലും പിടിച്ചെടുക്കണം എന്ന ചിന്ത കേരളത്തിനു ദോഷംചെയ്യും. സത്യം വിജയിക്കാതെ പോകില്ല. ഉമ്മന്‍ചാണ്ടിയെ കൊല്ലാന്‍ നടന്ന സിപിഎം അണികളും പിണിയാളുകളും ഓര്‍ക്കുക, നിങ്ങള്‍ പിണറായി എന്ന ചെന്നായയുടെ പല്ലുകള്‍ക്കിടയില്‍ അകപ്പെട്ടുപോയിരിക്കുന്നു. കേരളത്തിനെ തകര്‍ക്കാന്‍ നിങ്ങള്‍ കൂട്ടുനില്‍ക്കരുത് .
മാര്‍ട്ടിന്‍ ജോര്‍ജ് എസ്
















