ചെങ്ങന്നൂര്‍: വണ്ടിമല ക്ഷേത്രത്തിലെ ഉപദേവക്ഷേത്രങ്ങളുടെ പൂട്ട് പൊളിച്ച് അകത്തുനിന്ന് അരപ്പവന്റെ സ്വര്‍ണ്ണത്താലിയും, വെള്ളികെട്ടിയ രുദ്രാക്ഷമാലയും വിളക്കും കവര്‍ന്നു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടാതായി ദേവസ്വം ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രധാന ക്ഷേത്രത്തിന്റെ പിന്നിലായുള്ള മുത്താരമ്മയുടെ ക്ഷേത്രത്തിന്റെ പൂട്ട് തൊളിച്ച ് അകത്തുണ്ടായിരുന്ന താലിയും ഭൈരവസ്വാമിയുടെ നടയിലെ വെള്ളി കെട്ടിയ രുദ്രാക്ഷമാലയും യോഗീശ്വരന്റെ നടയിലെ വിളക്കുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. എല്ലാനടയും കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. ഇന്നലെ രാവിലെ 5.45ഓടെ ക്ഷേത്രത്തിലെത്തിയ കീഴ്ശാന്തിയാണ് മോഷണവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രഭരണസമിതി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി തെളിവെടുപ്പ് നടത്തി. ശ്രീകോവില്‍ കുത്തിപ്പൊളിക്കാനു പയോഗിച്ച കമ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ ചെങ്ങന്നൂരില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. പുലിയൂര്‍ കരിമ്പിന്‍കാവ് ക്ഷേത്രം, തൃച്ചിറ്റാറ്റ്, കോടിയാട്ടുകളങ്ങര, ചെങ്ങന്നൂര്‍ വിഘ്‌നേശ്വര സ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നടത്തിയ മോഷണങ്ങള്‍ക്കും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.
















