പള്ളിക്കത്തോട്(കോട്ടയം): കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന നാടാണ് ഭാരതമെന്ന് ആര് എസ്സ് എസ്സ് പ്രാന്തീയ സംഘചാലക് പി.ഇ.ബി. മേനോന്. പള്ളിക്കത്തോട് അരവിന്ദ ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത പാശ്ചാത്യരാജ്യങ്ങള്‍ ഭാരതത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ മക്കള്‍ നടതള്ളുന്ന രീതി വര്‍ദ്ധിച്ചുവരുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. സാമൂഹ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആദ്ധ്യാത്മിക കേന്ദ്രം പോലുള്ളവ നാടിന്റെ ശ്രേയസ് ഉയര്‍ത്തുമെന്നും പി.ഇ.ബി. മേനോന് പറഞ്ഞു.
യോഗത്തില്‍ അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: