Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റിട്ടേണ്‍ ഓഫ് ദ ഡ്രാഗണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:31 pm IST
in Vicharam

രാജപ്പന്‍ സരോജ്കുമാറാകാന്‍ നവരസം പഠിക്കാന്‍ പോയപോലെയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പരനാറിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവുമായ സാക്ഷാല്‍ പിണറായി വിജയന്‍ ഇപ്പോള്‍ മനുഷ്യനാകാന്‍ പാടുപെടുന്നത്. വിരട്ടലും ഭീഷണിയും അധിക്ഷേപവാക്കുകളുമല്ലാതെ ഒപ്പമുള്ളവരോട് പോലും നല്ലതൊന്നും പറഞ്ഞ് നാളിതുവരെ നമ്മള്‍ കേട്ടിട്ടില്ല. തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും വാര്‍ത്തകള്‍ എഴുതുന്ന പത്രാധിപരെ തെമ്മാടികള്‍ തെരുവില്‍ നിന്ന് തെറിവിളിക്കും മട്ടില്‍ പൊതുവേദിയില്‍ അഭിസംബോധന ചെയ്യുക, പാര്‍ട്ടിക്കെതിരെ മിണ്ടിയാല്‍ മതമേധാവികളെ നികൃഷ്ടജീവിയെന്ന് അപമാനിക്കുക, അധിക്ഷേപവും ധിക്കാരവും സഹിക്കാതെ പാര്‍ട്ടി വിട്ടുപോയവരെ കുലംകുത്തികളെന്ന് വിളിക്കുക, മുന്നണി വിട്ടുപോയി തങ്ങള്‍ക്കെതിരെ മത്സരിക്കുന്നവരെ നാറി, പരനാറി, പരമ നാറി എന്നിങ്ങനെ വായില്‍ തോന്നിയതെല്ലാം വിളിക്കുക… പിണറായി വിജയന്‍ എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഭാഷാപടുത്വത്തിന് ഉദാഹരണങ്ങള്‍ ഏറെയാണ്.

വാക്കിലും നോട്ടത്തിലും ഒരു ക്വട്ടേഷന്‍ തലവന്റെ എല്ലാ ലക്ഷണവുമുണ്ട് സഖാവിന് എന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുണ്ട്. ഇപ്പറഞ്ഞ മെനകെട്ട ലക്ഷണങ്ങളൊക്കെ ഒന്ന് മാറ്റിയെടുക്കാനാകണം ഇപ്പോള്‍ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചു തുടങ്ങിയിരിക്കുന്നു. വയസ് എഴുപത്തൊന്നായി. 1998 മുതല്‍ 2015 വരെ പതിനേഴ് കൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നെ പിബി അംഗമായി തുടരുന്നു. ഇക്കാലത്തിനിടയില്‍ പത്ത് മാലോകരെ കണ്ടാല്‍ തലക്കനംകൊണ്ട് തിരിഞ്ഞുനോക്കാതിരുന്ന നേതാവാണ് ഇപ്പോള്‍ ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുകയാണ്. അപ്പോള്‍ പിന്നെ സരോജ്കുമാറിനെ പോലെ നവരസം പഠിച്ചെടുക്കുകയേ തരമുള്ളൂ. അതിന് മാലിന്യമൊഴുകുന്ന തോട്ടരികില്‍ പോയിനിന്ന് വിഷാദഗാനം പാടണം. ജനങ്ങള്‍ അനുഭവിക്കുന്ന തീരാ ദുരിതത്തിന് നാട് ഭരിക്കുന്നവരെ തെറി വിളിക്കണം. മോദിയും ആര്‍എസ്എസുകാരും കൂടിയാണ് കേരളത്തിലെ തോട്ടിറമ്പിലൊക്കെ മാലിന്യങ്ങള്‍ കുന്നുകൂട്ടുന്നതെന്ന് സമര്‍ത്ഥിക്കണം. ഇതുവരെയുള്ളതൊന്നും പോരാ, നവകേരളം തന്നെ സൃഷ്ടിക്കണം. അമ്മാതിരിയൊരു കേരളം കെട്ടിയുണ്ടാക്കുന്നതിന് മുന്‍പ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാണണം. അവരുടെയും ആശ്രിതരുടെയും കണ്ണീരൊപ്പണം….

സഖാവ് ആകെ തിരക്കിലാണ്. ഇനി മൂന്ന് മാസം കഷ്ടിയാണ്. നാട്ടിലാകെ കഷ്ടപ്പെടുന്നവരെക്കുറിച്ച് ഇപ്പോഴാണ് ചിന്തിക്കാന്‍ നേരം കിട്ടിയത്. ഇത്രയും കാലം കുലംകുത്തികളെക്കുറിച്ചും നികൃഷ്ടജീവികളെക്കുറിച്ചും പരനാറികളെക്കുറിച്ചുമായിരുന്നു ചിന്ത. അവരെയൊക്കെ ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തിയവരെ തെരഞ്ഞ് പിടിച്ച് സ്ഥാനാര്‍ത്ഥികളാക്കി പഞ്ചായത്തും കോര്‍പ്പറേഷനുമൊക്കെ ഭരിക്കാന്‍ ഏല്‍പിച്ചിട്ടുണ്ട്. എപ്പോള്‍ കഞ്ഞി കുടിക്കാന്‍ ഇരുന്നാലും പാറ്റയുമായെത്തിയിരുന്ന വേലിയ്‌ക്കകത്ത് അച്യുതാനന്ദനെയാണ് ഇപ്പോഴും ഭയം. നവകേരളത്തിന്റെ പുറപ്പാട് തുടങ്ങിത്തീരുന്നതിന് മുന്‍പ് എവിടെയൊക്കെയാണ് കാരണവര്‍ എടങ്ങേറുണ്ടാക്കുന്നതെന്ന് പറയാനാവില്ല.

അതുകൊണ്ട് വാക്കും പ്രവര്‍ത്തിയും കുറച്ചുകാലത്തേക്കെങ്കിലും നന്നായിരിക്കണമെന്ന് പിണറായിക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടിയാണ് യാത്ര തുടങ്ങുംമുമ്പ് പാര്‍ട്ടിക്ക് ഹറാമാണെങ്കിലും യോഗയും ധ്യാനവുമൊക്കെ കൂടാന്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും കൊള്ളരുതായ്‌മകളില്‍ പൊറുതിമുട്ടിയ പൊതുജനം കണ്ണുംപൂട്ടി ഇക്കുറി അരിവാള്‍ ചുറ്റികയില്‍ വോട്ടുകുത്തുമെന്നാണ് കരുതിയിരുന്നത്. അതിനിടയിലാണ് നരേന്ദ്രമോദിയും സംഘവും കേന്ദ്രം പിടിച്ചത്. കേരളത്തിലടക്കം ബിജെപിക്കാര്‍ രണ്ടും കല്‍പിച്ചാണ്. ചെങ്കൊടി വിട്ട് സഖാക്കളൊന്നടങ്കം പല മേഖലകളിലും ബിജെപിയില്‍ ചേക്കേറിക്കഴിഞ്ഞു. നേമവും നെയ്യാറ്റിന്‍കരയും അരുവിക്കരയിലുമെല്ലാം രാജേട്ടന്‍ മാജിക്കാണെന്ന് ആശ്വസിച്ചിരുന്നതാണിതുവരെ.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അന്തരീക്ഷം മാറി. ഇപ്പോള്‍ ഒരു രാജേട്ടന്റെ സ്ഥാനത്ത് രണ്ടായി ബിജെപിക്ക് രാജേട്ടന്‍മാര്‍. നെഞ്ചുംവിരിച്ച് അവര്‍ ചോദിക്കുന്നത് ജനങ്ങള്‍ കേള്‍ക്കുന്നുമുണ്ട്… ഈ രാജേട്ടന്മാര്‍ക്ക് ബദല്‍ ആരുണ്ടെന്ന ചോദ്യം. അതൊരു വലിയ ചോദ്യം തന്നെയാണ്. അധികാരവും രാഷ്‌ട്രീയവും തൊഴിലാക്കി നടന്നതിന് ജനം കണക്ക് പറയിക്കാന്‍ പോകുന്നുവെന്ന ഭീതിയും ഇപ്പോള്‍ പിണറായിക്കുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് തന്നെ ജനങ്ങളെ രക്ഷിക്കാന്‍ ജനരക്ഷായാത്ര നടത്തേണ്ടുന്ന അത്ര ഗതികേടിലാണ് കേരളത്തിലെ ഭരണം. ടൈറ്റാനിയവും സോളാറും ഭൂമിതട്ടിപ്പും മുതല്‍ പെണ്‍വാണിഭം വരെയുള്ള സകലമാനതൊട്ടിത്തരങ്ങളും കയ്യിലിട്ട് അമ്മാനമാടാന്‍ പരുവത്തിന് കണ്‍മുന്നില്‍ കൊണ്ടുത്തന്ന ഒരു സര്‍ക്കാരിനെതിരെ മര്യാദയ്‌ക്ക് ഒന്ന് പ്രതിഷേധിക്കാതെ രാപ്പകല്‍ ഒത്തുതീര്‍പ്പ് നടത്തി രമിക്കുന്നതിനിടയിലൂടെ ഈ ബിജെപിക്കാര്‍ ഇങ്ങനെകേറി വളരുമെന്ന് വിചാരിച്ചതല്ല. ഇപ്പോള്‍ പ്ലീനം മുതല്‍ പഠനകോണ്‍ഗ്രസ് വരെയുള്ള എല്ലാ സമ്മേളനങ്ങളും ചര്‍ച്ച ചെയ്യുന്നത് ബിജെപിക്കാരെ വളര്‍ത്തിയതാരെന്ന വിഷയമാണ്.

ഇതങ്ങ് വളര്‍ന്നുകേറിയ നിലയ്‌ക്കാണ് അവന്മാരെ കൈകാര്യം ചെയ്യാന്‍ പി. ജയരാജനെ ഏല്‍പിച്ചത്. ആര്‍എസ്എസുകാരെ കൈകാര്യം ചെയ്യുന്നതില്‍ മിടുക്ക് ഏറെ തെളിയിച്ചതാണ് ആ വിദ്വാന്‍. അടിയും വെട്ടും കൊലയും ഒന്നും ഏല്‍ക്കാതെ വന്നപ്പോഴാണ് ശ്രീകൃഷ്ണജയന്തിക്ക് ഓണാഘോഷവും ചെഗുവേരയുടെ ചിത്രം വെച്ച് ഗണേശോത്സവവും അയ്യപ്പന്മാര്‍ക്ക് അന്നദാനവും അമ്പലങ്ങള്‍ക്ക് ഊട്ടുപുരയും ഒടുവില്‍ യോഗയുമൊക്കെ പാര്‍ട്ടി പ്രയോഗിച്ചത്. അത് ആകെക്കൂടി അലമ്പായി. ഇപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ ലാല്‍സലാം മാറ്റി നമസ്‌തേ പറയാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂരില്‍ സമാധാനത്തിന് ആര്‍എസ്എസുകാര്‍ മുന്നിട്ടിറങ്ങിയതോടെ രക്തസാക്ഷിവാണിഭത്തിനുള്ള അവസരവും അടയുകയാണ്. സിബിഐക്കാരാണെങ്കില്‍ ജയരാജനെ പിടികൂടിയേ അടങ്ങൂ എന്ന മട്ടിലാണ്. അത് സംഭവിച്ചാല്‍ പിന്നെ പാര്‍ട്ടി ഭയക്കുന്ന ആ സമാധാനം കണ്ണൂരില്‍ എളുപ്പത്തിലാവുകയും ചെയ്യും.

കൊന്നും കൊടുത്തും തെറിവിളിച്ചും പുലഭ്യം പറഞ്ഞും വളര്‍ന്നുകയറിയതാണ് പിണറായി വിജയന്‍ ഈ പാര്‍ട്ടിയില്‍. പാര്‍യിലെ കുട്ടികള്‍ സ്വാശ്രയകോളേജിനെതിരെ സമരം ചെയ്ത് അടിയും വെടിയും കൊള്ളുമ്പോള്‍ സ്വന്തം കുട്ടികളെ മുന്തിയ സ്വശ്രയത്തിലയച്ച് ഭാവി സുരക്ഷിതമാക്കിയതാണ്. ഇനിയൊരു മോഹമേ ഉള്ളൂ. അത് ആ കസേരയാണ്. ഒരിക്കലെങ്കിലും അതിലൊന്നിരിക്കണം. അതിന് ഏത് വേഷവും കെട്ടുന്ന പരുവത്തിലാണ്. നരേന്ദ്രമോദി സ്വച്ഛ്ഭാരത് എന്നും പറഞ്ഞ് ചൂലുമായി നിരത്തിലിറങ്ങിയപ്പോള്‍ പിണറായി ചവറ് കോരാനിറങ്ങിയത് വെറുതെയല്ല. മഴക്കുഴി തോണ്ടലും ജൈവ പച്ചക്കറിക്കൃഷിയുമൊക്കെ തട്ടിക്കൂട്ടിയതിന് പിന്നിലും പ്രാഞ്ചിയേട്ടന്റെ ആ പത്മശ്രീ മോഹം തന്നെ.

മുഖമൊന്ന് മാറ്റണം. വിരിയാത്ത രസങ്ങളൊക്കെ ഒന്ന് വിരിയിച്ചെടുക്കണം. പ്രയാസമാണ്. ആകെയുള്ള ആശ്വാസം പി.എം. മനോജാണ്. എന്ത് കള്ളവും ഒരുളുപ്പുമില്ലാതെ ആരുടെ മുന്നിലും ഇരുന്ന് വിളമ്പാന്‍ ഇത്രയേറെ മിടുക്കുള്ള ഒരു സഖാവിനെ വേറെ കിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് ഗീബത്സ് പോലെയൊരു ഉരുപ്പടി. പറയുന്ന കള്ളത്തിന് ആധികാരികമായി തെളിവുണ്ടാക്കുന്നതിലും മിടുക്കനാണ് കക്ഷിയെന്ന് പലരും പറയുന്നു. തൊലിക്കട്ടിയാണെങ്കില്‍ പറയുകയും വേണ്ട. ഇമ്മാതിരി ഒരു പത്ത് സഖാക്കളെ കിട്ടിയാല്‍ പിന്നെ പിണറായി വിജയനാരാ മോന്‍. ഡിങ്കനല്ലേ ഡിങ്കന്‍!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.