Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചീഫ് പാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:25 pm IST
in Vicharam

ബാര്‍ കോഴക്കേസ് കോടതിക്ക് അകത്തും പുറത്തും കത്തിപ്പടര്‍ന്നുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ വക്കീലന്മാരെല്ലാവരുംകൂടി ഒത്തുകൂടി പുതുപ്പള്ളി പുണ്യവാളന്‍ ഉമ്മന്‍ചാണ്ടിയെയും പാലായിലെ പരമ വിശുദ്ധന്‍ കെ.എം മാണിയെയും നടുക്കുനിര്‍ത്തി ‘നിത്യവിശുദ്ധയാം കന്യമറിയമേ നിന്‍നാമം വാഴ്‌ത്തപ്പെടട്ടെ’ എന്ന് നീട്ടിവിളിച്ച് പ്രാര്‍ത്ഥിച്ചത്. മതേതരത്വവും പുരോഗമനവും തലയ്‌ക്ക് പിടിച്ച് പള്ളിക്കൂട പ്രാര്‍ത്ഥനകളില്‍നിന്നുപോലും ദെവംതമ്പുരാക്കന്മാരുടെ പേര് തുടച്ചുനീക്കി പകരം കരുണ, സ്‌നേഹം, പ്രകാശം തുടങ്ങിയ പദങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന കാലത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കീഴില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ ഇമ്മാതിരി ഒരു പ്രാര്‍ത്ഥന അരങ്ങേറിയത്.

കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയല്ല, പള്ളിമേധാവികളാണെന്ന പരമസത്യം തിരിച്ചറിയുന്ന പാവം മലയാളികള്‍ പ്രതിഷേധിക്കാന്‍ മിനക്കെട്ടില്ല എന്നത് നേരാണ്. മൂന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യാ വന്‍കരയെ മൂടോടെ സുവിശേഷീകരിക്കാനുള്ള മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ചാണല്ലോ സോണിയാകമ്പനിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു മതപരിവര്‍ത്തന ഫാക്ടറിയാക്കി പരിവര്‍ത്തിപ്പിച്ചത്. കെ. കരുണാകരന്‍ മുതല്‍ അര്‍ജുന്‍സിംഗ് വരെയുള്ളവരെ മൂലയ്‌ക്കൊതുക്കി ആന്റണിയും വടക്കനുമൊക്കെയടങ്ങുന്ന പള്ളിപ്പടയാക്കി കോണ്‍ഗ്രസിനെ മാറ്റുകയായിരുന്നു സോണിയാ കമ്പനി. പ്രസ്തുത കമ്പനിയുടെ കേരളത്തിലെ മാര്‍ക്കറ്റിംഗ് ഡീലറാണ് പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടി. ചാണ്ടിയുടെ ചീഫ് സെക്രട്ടറിയാകട്ടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രിയപുത്രന്‍ ജിജി തോംസണും.

കുഞ്ഞാടുകളും ആട്ടിടയന്മാരും കൂടി കേരളത്തെ ജാലിയന്‍വാലാബാഗ് ആക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ മതപരിവര്‍ത്തന വ്യവസായികളോടാണ് നമ്മളില്‍ ചിലര്‍ പരാതി പറയാന്‍ പോയത്! മതപരിവര്‍ത്തനം ജന്മാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പാസ്റ്റര്‍ ചീഫ് സെക്രട്ടറിയായിരിക്കുന്ന നാട്ടില്‍ ഇതല്ലാതെ എന്ത് നടക്കുമെന്നാണ് കരുതേണ്ടത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഓള്‍ഡ് തിയോളജിക്കല്‍ സെമിനാരിക്ക് പ്രായം ഇരുന്നൂറായത്രെ. അതിന്റെ ആഘോഷപരിപാടിക്ക് പോകുമ്പോഴാണ് പാസ്റ്റര്‍ ആഹ്വാനം ചെയ്തത്, ‘എല്ലാവരെയും ക്രിസ്തുവിലേക്ക് ചേര്‍ക്കുക’ എന്ന ദൈവഹിതം നടപ്പാക്കണമെന്ന്.

മതേതര പുരോഗമന ജനാധിപത്യകേരളത്തിന് ഈ ആഹ്വാനം കേട്ടിട്ട് ഒരു തകരാറും ഉണ്ടായില്ല. ആരും ഞെട്ടിയില്ല. മതേതരത്വം തകരുന്നുവെന്ന് ആരും അലമുറയിട്ടില്ല. ചീഫ്‌സെക്രട്ടറിയെ വര്‍ഗീയവാദിയെന്ന് അഭിസംബോധന ചെയ്ത് ഒരു പത്രക്കാരനും ചാനലുകാരനും മൈതാനപ്രസംഗം നടത്തിയില്ല. ഇടതുപുരോഗമനവാദത്തിന്റെ കുഴലൂത്തുകാരെ പ്രതിഷേധത്തിന്റെ കൊടിയുമായി എങ്ങും കണ്ടില്ല. അതാണ് ജിജി തോംസണ്‍, മാത്യു ആനിക്കുഴിക്കാട്ടില്‍, റമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയ പേരുകളുടെ ഒരു ഗുണം.

ക്രിസ്തുദേവന്‍ എഴുപത് ശിഷ്യന്മാരെ ലോകമെമ്പാടും അയച്ചത് സുവിശേഷം പ്രചരിപ്പിക്കാനാണെന്നാണ് പാസ്റ്റര്‍ ജിജി തോംസണിന്റെ പക്ഷം. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആ ദൗത്യം ഏറ്റെടുക്കണമെന്നും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ അത് ഏറ്റുപറയാന്‍ മുന്നോട്ടുവരണമെന്നും പാസ്റ്റര്‍ കോട്ടയത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ ആഹ്വാനം ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്ന നിലയിലല്ല മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുത്രന്‍ എന്ന നിലയിലാണത്രെ പാസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്തത്. അതാണ് പ്രശ്‌നം.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുത്രനായതുകൊണ്ടാണോ ഈ വിദ്വാന്‍ ചീഫ്‌സെക്രട്ടറിയായത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. സോണിയാകമ്പനിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പള്ളിമേധാവികളുടെയും ഭരണത്തിനുള്ളിലെ അഡ്ജസ്റ്റ്‌മെന്റുകള്‍ കണ്ട് പരിചയിച്ച ആര്‍ക്കും ഈ സംശയമുണ്ടാകാം. അത് സ്വാഭാവികമാണ്. സുവിശേഷം പ്രസംഗിക്കുന്നവനുള്ളതാണ് ക്രിസ്തുരാജ്യത്തിന്റെ അവകാശം. അപ്പോള്‍ പിന്നെ പാസ്റ്റര്‍ ചീഫ്‌സെക്രട്ടറിയും പുതുപ്പള്ളി കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയുമായതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്.

ഇപ്പോക്കാണ് കേരളത്തിലേതെങ്കില്‍ നാളെ പെന്തക്കോസ്തുകാരന്‍ കൊണ്ടുനടക്കുന്ന കൊച്ചുപുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഇവര്‍ മടിച്ചുകൂടായ്‌കയില്ല. സുവിശേഷം പ്രസംഗിക്കാനും അവന്‍ വീണ്ടും വരുന്നു എന്ന് തെരുവില്‍ നിന്ന് അലമുറയിട്ട് മാലോകരെ ഭയപ്പെടുത്താനും ഉപകരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടായേക്കും.

കേരളത്തിലെ മുഴുവനാളുകളെയും മൂടോടെ ക്രിസ്ത്യാനികളാക്കണമെന്ന് ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് വിളിച്ചുകൂവിയ ചീഫ് സെക്രട്ടറിക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് സാമൂഹ്യനീതി നല്‍കുന്നതില്‍ മതവിവേചനം ഉണ്ടെന്ന് പറഞ്ഞതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ വാളോങ്ങുന്നത്. കാസര്‍കോട് മഥുര്‍ മദനന്ദേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഇന്നലെ ശംഖുമുഖത്ത് സമാപിച്ച വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റയാത്രയിലെ സമത്വമാണ് പാസ്റ്ററെയും പാസ്റ്ററുടെ പാര്‍ട്ടിക്കാരെയും ഭയപ്പെടുത്തിയത്.

പാസ്റ്റര്‍ സുവിശേഷീകരിക്കുവാന്‍ ഉന്നമിട്ടിരുന്ന പാവപ്പെട്ട ജനവിഭാഗങ്ങളൊന്നടങ്കം സമത്വമുന്നേറ്റത്തിന്റെ അണികളായി മാറിക്കഴിഞ്ഞാല്‍ പിന്നെങ്ങനെ ക്രിസ്തുദേവന്‍ പറഞ്ഞുവെന്ന് ഇക്കൂട്ടര്‍ വിളമ്പുന്ന ഈ ആഗോളദൗത്യം നിര്‍വഹിക്കപ്പെടും. ആശങ്ക ചെറുതല്ല. വിതയ്‌ക്കാനും വിളവെടുക്കാനും കണ്ടുവെച്ച അന്യന്റെ പറമ്പാണ് സമത്വത്തിന്റെ പേരില്‍ വേലികെട്ടി സംരക്ഷിക്കപ്പെടാന്‍ പോകുന്നത്.

പഴയതുപോലെ ഗോതമ്പുപൊടിയും കീറത്തുണിയും പഴയനിയമവും കൊണ്ട് പാസ്റ്ററും സംഘവും കോളനികള്‍ കയറിയിറങ്ങാമെന്ന് കരുതിയാല്‍ അത് നടക്കാന്‍ പോകുന്നില്ല. വോട്ടുകുത്തി ഓട്ടക്കലമായിത്തീര്‍ന്ന തങ്ങളുടെ തലമുറയുടെ ജീവിതം അവര്‍ക്ക് മുന്നിലുണ്ട്. അവര്‍ അവരുടെ വിശ്വാസവും ഇപ്പോള്‍ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം കൂടാനും ഓശാന പാടാനും ഹല്ലേലുയാ വിളിക്കൊപ്പം ഉറഞ്ഞുതുള്ളാനും ഇനിയൊരാളെ പോലും കിട്ടാനിടയില്ല എന്നാവുമ്പോള്‍ കമ്പനിയുടെ മാര്‍ക്കറ്റ് കുത്തനെ ഇടിയുമെന്ന് പുതുപ്പള്ളിയിലെ പുണ്യവാളന് അറിയാം. ആ മാര്‍ക്കറ്റ് തിരിച്ചുപിടിക്കാന്‍ സമത്വ മുന്നേറ്റയാത്രയ്‌ക്കെതിരെ കേസെടുത്തതുകൊണ്ടാവുമോ.

പള്ളിക്കൂടങ്ങള്‍ മുതല്‍ ഭരണക്കസേരകള്‍ വരെ മതാധിപത്യത്തിന് കുടപിടിക്കുന്ന കേരളത്തിന്റെ വര്‍ത്തമാനത്തിലാണ് ഇവിടെ സത്യം പറയുന്നവനെ കേസ് കാട്ടി ഭയപ്പെടുത്താന്‍ ഒരു സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുരിശുമുത്തിയും ഇടയന്മാരുടെ കാല് പിടിച്ചും തരപ്പെട്ടതാണ് ഈ കസേരകളെങ്കില്‍ അത് തുറന്നുപറഞ്ഞ് മന്ത്രിസഭയൊന്നടങ്കം സുവിശേഷപ്രസംഗത്തിന് തെരുവിലേക്ക് ഇറങ്ങണം. അല്ലെങ്കില്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഇത്തരം സുവിശേഷകന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലിടാനുള്ള ആണത്തം കാട്ടണം. ഇപ്പറഞ്ഞ സാധനം ഭരണത്തില്‍ കാണാനില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്കുണ്ടെന്നതിന് തെളിവുമായി ബിജുരാധാകൃഷ്ണന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പുറകെയാണ് പ്രതിപക്ഷകക്ഷികള്‍. കര്‍ത്താവിന് നിരക്കാത്തതെല്ലാം ചെയ്തുകൂട്ടിയിട്ട് സുവിശേഷം പ്രസംഗിച്ചിട്ടെന്ത് കാര്യം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.