Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പോത്തിറച്ചി മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:23 pm IST
inVicharam

കേരളീയന്റെ ആത്മാഭിമാനം കേരളാ ഹൗസിലെ പോത്തിറച്ചിയില്‍ കുടികൊള്ളുന്നുവെന്ന് കണ്ടെത്തിയ മഹാനായ വിപ്ലവകാരി പാറപ്രത്ത് പിണറായി വിജയന് നല്ല നമസ്‌കാരം. ഇങ്ങനെയൊരു സഖാവ് പിറന്നില്ലായിരുന്നെങ്കില്‍ മലയാളിമാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ അഭിമാനത്തിന്റെ ഉറവിടം തേടി വല്ലാതെ അലയേണ്ടിവരുമായിരുന്നു.

രാജ്യതലസ്ഥാനത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ അന്നന്നത്തെ അന്നം മണത്ത് നടക്കുന്ന ചില കുറുനരികളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ തുടങ്ങി പിണറായിയുടെ പോത്തിറച്ചി മാഹാത്മ്യം വരെയാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ഭയപ്പെട്ടിരിക്കുകയായിരുന്നു പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂകമ്പവര്‍ത്തമാനം നമ്മുടെ ചാനലുകള്‍ എങ്ങനെയായിരിക്കും നല്‍കുക എന്നോര്‍ത്ത്. ‘മോദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ ഭൂകമ്പം’ എന്നോ മറ്റോ തലക്കെട്ട് കാണാനാവും വിധം അത്ര പരിതാപകരമായിരിക്കുന്നു അന്തരീക്ഷം. പോരാത്തതിന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹിന്ദുക്കുഷ് ആണെന്നും കണ്ടു.

ദല്‍ഹിയിലെ കേരളാ ഹൗസ് എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെയും പിണറായിവിജയന്റെയും പിന്നെ പോത്തിറച്ചിയില്‍ ആത്മാഭിമാനം കുടികൊള്ളുന്ന സകലമാന സഖാക്കളുടെയും കുടുംബസ്വത്താണ്. പാര്‍ട്ടിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലുമില്ലാത്ത ദല്‍ഹിയിലേക്ക് സഖാക്കന്മാര്‍ ഇടയ്‌ക്കിടയ്‌ക്ക് വണ്ടികയറുന്നതിന്റെ രഹസ്യം ഈ പോത്തിറച്ചിയാണത്രെ. പാര്‍ട്ടി ഇനിയെങ്ങാനും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ കോളേജുകള്‍ക്ക് മുമ്പിലും അറവുശാലകള്‍ തുടങ്ങുകയും സൗജന്യ പോത്തിറച്ചി വിപണനകേന്ദ്രം ആരംഭിക്കുകയും ചെയ്‌തേക്കാനിടയുണ്ട്. മുന്‍പ് മാര്‍ക്‌സ് മുതല്‍ ഇഎംഎസ് വരെയുള്ളവരുടെ തലപ്പടങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണബോര്‍ഡുകളില്‍ ഇപ്പോള്‍ പോത്തിന്റെ തല കാണുന്നതിന്റെ പിന്നിലെ രഹസ്യവും പിണറായി സഖാവിന്റെ ഈ ആത്മബോധമാണെന്ന് നമ്മളറിയണം.

മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഗോവധം നിരോധിച്ചപ്പോള്‍ കോച്ച് ഫാക്ടറി മുതലാളി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ തെരുവുകള്‍ തോറും പോത്തിറച്ചി വിളമ്പിയതിന് പിന്നിലും പിണറായി സഖാവിന്റെ ആത്മബോധം തന്നെ. അതുകൊണ്ട് ഇനിമേലില്‍ ആരും അത്തരം ഉത്സവക്കമ്മറ്റിക്കാരെ പഴി പറയരുത്. പശു മുഴുവന്‍ ഭാരതീയര്‍ക്കുമെന്നതുപോലെ പോത്തിറച്ചി സകലമാന സഖാക്കള്‍ക്കും പവിത്രമാണ്, പാവനമാണ്. പവിത്രമായതിനെയൊക്കെ തിന്നുശീലിക്കുന്നത് ഒരു രാക്ഷസപ്രകൃതിയാണെങ്കിലും അവരെ അതിന് അനുവദിക്കുക. കാരണം ഇനി കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഈ പ്രത്യേകജനുസില്‍പ്പെട്ട രാഷ്‌ട്രീയപാര്‍ട്ടിയുടെ ആകെയുള്ള ആവശ്യം തീറ്റ മാത്രമാണ്. ‘ആരിസ്സഖാക്കള്‍?’ എന്ന ഹിമവാന്റെ ചോദ്യത്തിന് ഭാരതം നല്‍കിയ മറുപടി, “’ഉത്തമാംഗം മനുഷ്യന്ന് വയറെന്ന് ശഠിപ്പവര്‍’’ എന്നാണെന്ന് പണ്ടേക്ക് പണ്ടേ സഞ്ജയന്‍ എഴുതിവെച്ചത് ഇനിയുള്ള കാലത്തെങ്കിലും നമ്മള്‍ മനസ്സിലാക്കണം.

ആര്‍ത്തിയാണ് അവരുടെ പ്രശ്‌നം. ആര്‍ത്തി ഒരു രോഗമാണെന്ന് അറിയാഞ്ഞല്ല.. എങ്കിലും എന്ത് കണ്ടാലും അവര്‍ക്ക് അത് വിശപ്പടക്കാനുള്ള വല്ലതുമാണോ എന്ന് അന്വേഷിക്കുന്നത് ഒരു ശീലമാണ്. മതം വിശപ്പടക്കുമോ എന്നായിരുന്നു ഒരിക്കല്‍ മുദ്രാവാക്യം. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതുകൊണ്ട് വിശപ്പടങ്ങുമോ എന്നായി സംശയം. ആശയം ആമാശയപ്രശ്‌നമായപ്പോഴാണ് ഡിജിറ്റല്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയുമൊക്കെ വിശപ്പടക്കുമോ എന്ന് പിണറായിയും സംഘവും അന്വേഷിച്ചുതുടങ്ങിയത്. സ്വാഭാവികമാണ് പോത്ത് സഖാവിന് ആത്മാഭിമാനത്തിന്റെ പ്രതീകമായത്. മുമ്പൊരിക്കല്‍ ഒരു പിണറായിപക്ഷ എഴുത്തുകാരന്‍ സഖാവിന്റെ ഈ ആത്മാവിഷ്‌കാരം അറിഞ്ഞിട്ടാകണം ഒരു പുതിയ സിദ്ധാന്തം കൊണ്ടുവരാന്‍ തുനിഞ്ഞത്. പശു സവര്‍ണദേശീയതയുടെ പ്രതീകമാണെന്നായിരുന്നു അയാളുടെ കണ്ടെത്തല്‍. അതുകൊണ്ട് പുള്ളിക്കാരന് പ്രിയം എരുമദേശീയതയാണെന്നായിരുന്നു സിദ്ധാന്തത്തിന്റെ കാതല്‍. ഇപ്പറഞ്ഞ സിദ്ധാന്തം വിഎസ് കേട്ടിരുന്നെങ്കില്‍ എരുമയുടെ കെട്ടിയോനെ ആരുടെ അച്ഛനാക്കുമായിരുന്നുവെന്നത് ആലോചനാമൃതമാണ്.

മഹാരാഷ്‌ട്രയിലും ഉത്തര്‍പ്രദേശിലും കര്‍ണാടകത്തിലും നടന്ന സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ കൊണ്ടുപിടിച്ച് ഫെസ്റ്റുകള്‍ നടത്തിയവര്‍ക്ക് ഫറൂഖ് കോളേജ് ഏത് സംസ്ഥാനത്താണെന്ന് അറിയില്ല. അവിടെച്ചെല്ലുമ്പോള്‍ പുരോഗമനമില്ല, സാറാജോസഫ്, കാരശ്ശേരി മുതലായ കേരള ആപ്പുകള്‍ക്ക് പ്രതിഷേധമില്ല. പോത്ത് മഹോത്സവം കൊണ്ടാടുന്ന സഖാക്കള്‍ക്ക് ഫറുഖ് കോളേജിന്റെ മുന്നില്‍പോയി ഒരു സമരം നടത്താനുള്ള ത്രാണിയില്ല. ചാനല്‍ ഹിസ്റ്റീരിയ അരങ്ങേറിയില്ല. ഹരിയാനയിലെ ദളിതന്റെ മരണത്തില്‍ കണ്ണീരൊഴുക്കിയ പോത്തുകച്ചവടക്കാരെ ആരെയും കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ വീട്ടുപരിസരത്ത് കണ്ടതേയില്ല.

പിണറായിയുടെ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത് ഇഷ്ടമുള്ളത് തിന്നാനും ഇഷ്ടമുള്ളത് ഉടുക്കാനും ഇഷ്ടമുള്ളത് കുടിക്കാനും സ്വാതന്ത്ര്യം വേണമെന്നാണ്. അതിനെയാണ് പോലും സ്വാതന്ത്ര്യം എന്ന് പറയുന്നത്. പാര്‍ട്ടിയുടെ പഴയ ജില്ലാ സെക്രട്ടറിമാര്‍ ഗോപി കോട്ടമുറിക്കലും പി.ശശിയുമൊക്കെ ഇത് കേള്‍ക്കുന്നുണ്ടാവുമല്ലോ. അങ്ങനെ തോന്നിയതെല്ലാം തിന്നും കുടിച്ചും ഉടുത്തും നടന്നിടത്തൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്ല. ഇനി കേരളത്തില്‍ നുണ അലങ്കാരമാക്കിയ മാധ്യമങ്ങളുടെ തുണയില്‍ അല്‍പകാലത്തേക്ക് കൂടി പോകാമെന്നല്ലാതെ അധികം ആയുസ് കാണുന്നില്ല.

രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം സര്‍വസാധാരണക്കാരന്റെ ക്ഷേമങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പദ്ധതികള്‍ കൊണ്ടുവരുന്നു.

ജനുവരി ഒന്ന് മുതല്‍ താഴ്ന്ന ജോലികള്‍ക്ക് അഭിമുഖം വേണ്ടെന്നാണ് ഒടുവില്‍ വന്ന തീരുമാനം. ജന്‍ധന്‍യോജനയില്‍ തുടങ്ങി മുദ്രാ ബാങ്ക് വരെയുള്ള പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ട, ജനങ്ങളോട് ചര്‍ച്ച ചെയ്യേണ്ട, പദ്ധതികളില്‍ അപാകതകളുണ്ടെങ്കില്‍, സര്‍ക്കാരിന് വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടേണ്ട മാധ്യമങ്ങളുടെ ഇപ്പോഴത്തെ പെരുമാറ്റമാണ് ഏറെ ദയനീയം. കേരളഹൗസിന്റെ അടുക്കളയില്‍നിന്ന് ആരോ പടച്ചുവിട്ട പോത്തിറച്ചിയുടെ വര്‍ത്തമാനം വരെ നുണകള്‍ മാത്രം തുടര്‍ച്ചയായി പണിതെടുക്കുകയാണ് കേരളത്തിലെ മുന്‍നിര മാധ്യമങ്ങളുടെ ദല്‍ഹിവിലാസം ലേഖകന്മാര്‍ എന്ന് ആര്‍ക്കും ഇപ്പോള്‍ മനസ്സിലാകും, ഒന്നാം പേജിലടക്കം വലിയ അക്ഷരത്തില്‍ നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളം ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍, ആ നുണയെ പിന്‍പറ്റി രാവെളുക്കുവോളം ചാനലുകള്‍ ചര്‍ച്ച നടത്തുമ്പോള്‍ ഇത്തരം മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉടയവന്മാരുണ്ടെങ്കില്‍ ഒരു ചോദ്യം

ചെയ്യലെങ്കിലുമുണ്ടവേണ്ടതല്ലേ? ഉണ്ടാവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം പോത്തിറച്ചിവ്യാപാരവും ഇക്കൂട്ടരുടെ മാധ്യമപ്രവര്‍ത്തനവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് തന്നെയാണ്. ഇനി മലയാളിയുടെ അടുക്കളയിലും മോദിയുടെ പോലീസെത്തുമെന്നാണ് പോത്തിറച്ചിയില്‍ ആത്മാഭിമാനം കണ്ടെത്തിയ മാധ്യമങ്ങളും പിണറായിയും പേടിപ്പിക്കുന്നത്.

എന്തായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അകപ്പെട്ടിരുന്ന സ്വത്വപ്രതിസന്ധിയില്‍നിന്ന് കരകയറിയിരിക്കുന്നു എന്നതിന്റെ സൂചനയായി വേണം പിണറായിയുടെ പ്രസ്താവനയെ കാണേണ്ടത്. പുകസ നേതാവ് ഉയര്‍ത്തിയ സ്വത്വവിവാദത്തിന് മുന്‍പും പിന്‍പും പാര്‍ട്ടി അണികള്‍ക്ക് ആകെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായിരുന്നു ഈ അസ്തിത്വ പ്രശ്‌നം. കൊണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത പാര്‍ട്ടിയെ നയിക്കുന്നതെന്താണ് എന്ന് അവരില്‍ വിവരമുള്ള പലരും ചോദിച്ചുതുടങ്ങിയിരുന്നു. ഇപ്പോഴാണ് അവര്‍ക്ക് മനസ്സിലായത് ആരുടെയോ ചെവിയില്‍ വേദമോതുന്നതില്‍ വലിയ കഴമ്പില്ലെന്ന ആ ചൊല്ല് ഈ പാര്‍ട്ടിയെ ഉദ്ദേശിച്ചായിരുന്നുവെന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.