Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാസ്റ്റർ കമ്യൂണിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:18 pm IST
inVicharam

കേരളത്തിൽ ആർഎസ്എസിന്റെ തേരോട്ടം തടയാൻ പറ്റിയ ആയുധം തേടിയായിരുന്നു കാലമിത്രയായി പിണറായി വിജയന്റെ യാത്ര. പതിനേഴ് വർഷം പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി വാണിരുന്നകാലത്ത് അത്തരം ഗവേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം ചാലക്കുടിക്കടുത്ത് പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയത്.

മാത്യു നായ്‌ക്കംപറമ്പിലിന്റെ മുന്നിൽ സഖാവ് അന്ന് ധ്യാനം കൂടിയിരുന്നോ എന്ന് ഉറപ്പില്ല. എന്തായാലും കഴിഞ്ഞയാഴ്ച കോട്ടയത്ത് പാർട്ടി നടത്തിയ വർഗീയവിരുദ്ധ സ്വർഗീയവിരുന്നോടെ അക്കാര്യത്തിൽ ഏതാണ്ടൊരുറപ്പൊക്കെ നാട്ടുകാർക്ക് കിട്ടിയിട്ടുണ്ട്.

സഖാവ് പാസ്റ്ററാവുകയാണോ പാസ്റ്റർ സഖാവാവുകയാണോ ഉണ്ടായതെന്നേ ഇനി അറിയാനുള്ളൂ. ഗണേശോത്സവവും ജന്മാഷ്ടമിയും ആഘോഷിച്ച് നടുവൊടിഞ്ഞ പാർട്ടി ഇനി അത്ഭുതരോഗശാന്തി ശുശ്രൂഷയ്‌ക്ക് ഒരുങ്ങുകയാണെന്നാണ് അണിയറ വർത്തമാനം. നോക്കണേ വിശ്വാസത്തിനെതിരെ അരിവാളോങ്ങിയ ഒരു പാർട്ടിയുടെ പോക്ക്. കോട്ടയത്തെ പാർട്ടിക്കാരോട് കമ്മ്യൂണിസത്തിന്റെ വിശുദ്ധിയെക്കുറിച്ചും പാപവിമോചനത്തിനായി കമ്മ്യൂണിസ്റ്റ് പിതാക്കന്മാർ ചെയ്ത ത്യാഗത്തെക്കുറിച്ചും സഖാവ് പാസ്റ്ററും പാസ്റ്റർ സഖാവും സുവിശേഷ പ്രസംഗം നടത്തിയെന്നാണ് വാർത്ത. പാസ്റ്റർ തങ്കുവിന്റെ കമ്മ്യൂണിസ്റ്റ് സുവിശേഷത്തിന് സഖാക്കൾ ഹാലേലൂയ്യാ താളത്തിൽ കരഘോഷം മുഴക്കുകയും ചെയ്തുവത്രെ…

ആർഎസ്എസിനെ ഇല്ലാതാക്കാൻ പിണറായി സഖാവ് കോട്ടയത്ത് പോയി കണ്ടെടുത്ത ഈ വർഗീയവിരുദ്ധ മുത്തിന് ഇനി കേരളമാകെ പാർട്ടിക്കാർ വീഥിയൊരുക്കുമെന്നുറപ്പാണ്. തങ്കുപാസ്റ്റർ കോട്ടയത്തെ വർഗീയവിരുദ്ധ സമ്മേളനത്തിൽ എത്തിയത് യാദൃച്ഛികമായല്ല. കണ്ണൂരിലെ ജയരാജന് പോപ്പുലർഫ്രണ്ടുകാരോടെന്നതുപോലെ കോട്ടയത്തെ വി.എൻ. വാസവന് സുവിശേഷകരോട് തോന്നിയ ഭ്രമത്തിന്റെ കാതലും ആർഎസ്എസ് വിരോധമാണ്.

കോടികൾ മുടക്കി പൊതുമൈതാനങ്ങളിൽ സ്വർഗീയവിരുന്ന് നടത്തി ആയിരങ്ങളെ മതംമാറ്റുന്ന മധ്യകേരളത്തിലെ ഏറ്റവും വലിയ മതപരിവർത്തന ഫാക്ടറികളിലൊന്നാണ് ബ്രദർ തങ്കുവിന്റെ ഹെവൻലി ഫീസ്റ്റ് മിനിസ്ട്രി എന്നത് ഹിന്ദു ഐക്യവേദിക്കാരുടെയോ ആർഎസ്എസുകാരുടെയോ മാത്രം ആക്ഷേപമല്ല.

എസ്എൻഡിപിയും കെപിഎംഎസും അടക്കമുള്ള ഹിന്ദു സമുദായസംഘടനകളെല്ലാം ഇയാളുടെ വിളവെടുപ്പിന് എതിരാണ്. ഒരു പതിറ്റാണ്ടായി കോട്ടയത്ത് ബ്രദർ തങ്കുവെന്ന മാത്യു കുരുവിളയുടെ വിരുന്നിനെതിരെ ഹൈന്ദവസംഘടനകൾ പ്രതിഷേധത്തിലാണ്. 2008 ജൂലൈയിൽ നാഗമ്പടം മാതാനത്ത് പോലീസ് സംരക്ഷണത്തിൽ ഇയാൾ നടത്തിയ സ്വർഗീയവിരുന്നിനെതിരെ എസ്എൻഡിപി അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് അന്ന് എസ്എൻഡിപിക്കാരെ പ്രതിരോധിച്ചത്. പിണറായി വിജയൻ തങ്കുവിന്റെ വിരുന്നുണ്ണുന്നതും തങ്കു പിണറായിയുടെ സുവിശേഷം നടത്തുന്നതിന്റെയും കാലികമായ പൊരുൾ ഇനി തെരയേണ്ടതുണ്ടോ?

ശ്രീനാരായണഗുരുദേവനെ കുരുശില്‍ കയറ്റി, കയറിട്ട് വലിച്ച് പൊതുനിരത്തില്‍ അപമാനിച്ചവര്‍ പാര്‍ട്ടിയുടെ സ്വന്തം കെട്ടിടത്തിനുള്ളിലിരുന്ന ഗുരുദേവരൂപത്തിന്റെ കൈയറുത്ത് പൊന്തക്കാട്ടില്‍ തള്ളിയവര്‍, എസ്എന്‍ഡിപി നേതൃത്വത്തെയും ഹിന്ദുസംഘടനകളെയും ഒരു കാരണവുമില്ലാതെ ആക്ഷേപിച്ചവര്‍ ശ്രീനാരായണീയരടക്കമുള്ള ആയിരങ്ങളെ മതംമാറ്റി വിളവെടുക്കുന്നുവെന്ന് പരക്കെ ആരോപണം നേരിടുന്ന ഒരു സുവിശേഷകനെ ഒപ്പം കൂട്ടിയതിന്റെ കുടിലബുദ്ധി ആര്‍ക്കാണറിയാത്തത്?മത്തായിചാക്കോയുടെ സംസ്‌കാരവിവാദത്തില്‍ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി പിന്നീടൊരിക്കല്‍ അതേ ബിഷപ്പിന്റെ അരമനയില്‍ വിരുന്നുണ്ണുന്നത് കണ്ടതാണ് കേരളം.

നികൃഷ്ടജീവി പുണ്യവാളനായതെങ്ങനെയാണ്? പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍ കേരളത്തെ ജാലിയന്‍വാലാബാഗ് ആക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, സമരരംഗത്തുണ്ടായിരുന്ന ഹൈന്ദവസംഘടനാപ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്തപ്പോള്‍, മണ്ഡലകാലത്ത് ഇടുക്കിയിലെ തെരുവോരത്ത് ഉപരോധം സൃഷ്ടിച്ചപ്പോള്‍….അപ്പോഴാണ് പിണറായിക്ക് ഈ ബിഷപ്പുമാര്‍ പുണ്യവാളന്മാരായത്. ഹിന്ദുസമൂഹത്തിനും ഹിന്ദു സംഘടനകള്‍ക്കും എതിരെ വാളോങ്ങുന്നവന്‍ പാതിരിയായാലും മൗലവിയായാലും മതമൗലികവാദിയായാലും വാരിപ്പുണരാന്‍ തയ്യാറാണ് പിണറായി സഖാവെന്ന് സാരം. മദനിയെ എഴുന്നള്ളിച്ച് ശാസ്താംകോട്ടയിലെ വീട്ടുപടിക്കല്‍വരെയെത്തിച്ച പിണറായിയുടെ ബുദ്ധിക്ക് പിന്നിലും ഈ ഹിന്ദുവിരോധമാണെന്ന് കാണാന്‍ മടിക്കേണ്ടതില്ല.

പതിനേഴുകൊല്ലംകൊണ്ട് സിപിഎമ്മിനെ കുളിപ്പിച്ച് കിടത്തിയ ആളാണ് പിണറായി വിജയനെന്ന് ആത്മപരിശോധന നടത്താന്‍ ത്രാണിയുള്ള എവനെങ്കിലും അതിനുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മനസ്സിലാകും. വേലിക്കകത്ത് അച്യുതാനന്ദനെ വേലിക്ക് പുറത്താക്കി പടിയടച്ച് പിണ്ഡംവെച്ച് പാര്‍ട്ടിവിരുദ്ധനെന്ന് പച്ചകുത്തിയാണ് പിണറായി വിജയന്‍ ആലപ്പുഴയില്‍വെച്ച് പദവി കൊടിയേരി ബാലകൃഷ്ണന് കൈമാറിയത്. കോടിയേറ്റം കഴിഞ്ഞതിനുശേഷം പാവം കോടിയേരി ഇക്കാണുന്നതിന്റെയൊന്നും പൊരുളറിയാതെ കുഴങ്ങുകയാണ്.

നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു കുത്തുപാളയെടുത്തതിന്റെ പിന്നാലെയാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വന്നത്. പിബി അംഗം പിണറായി വിജയന്‍ നേരിട്ടായിരുന്നു തെരഞ്ഞെടുപ്പ് നയിച്ചത്. എം.എ. ബേബിയെ തോല്‍പ്പിക്കാന്‍ കുണ്ടറയില്‍ പയറ്റിയ പരനാറിയന്‍ വികടോക്തികള്‍ കേള്‍ക്കേണ്ടിവരുമെന്ന ഭീതി പക്ഷേ ഇക്കുറി അസ്ഥാനത്തായി. തെരഞ്ഞെടുപ്പ് നയിക്കാന്‍ നിയുക്തനായ പിണറായി പുറത്തിറങ്ങിയതേയില്ല. ഇമ്മാതിരി അഡ്ജസ്റ്റ്‌മെന്റുകളുടെ പഴി കേട്ട് വലഞ്ഞാണ് കൊടിയേരി ഒടുവില്‍ പച്ചക്കറി വിപ്ലവത്തിനിറങ്ങിയത്.

പാര്‍ട്ടി ഭരിക്കുന്ന ജില്ലാപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഫാമില്‍ ജനങ്ങളുടെ പണംകൊണ്ട് വിളയിച്ചെടുത്ത പാവക്കയും വെണ്ടയ്‌ക്കയും ഓണക്കാലത്ത് വിറ്റഴിച്ച് വിഷമില്ലാത്ത പച്ചക്കറി ജനങ്ങള്‍ക്കു നല്‍കുകയായിരുന്നു ബുദ്ധി. വിഷം പച്ചക്കറിയിലല്ല പാര്‍ട്ടി സഖാക്കളിലാണെന്ന് പിന്നെയാണ് ബോധ്യമായത്. അല്ലെങ്കില്‍പിന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പോയവന് ശ്രീനാരായണഗുരുവിനെ കുരിശിലേറ്റേണ്ട കാര്യമുണ്ടായിരുന്നോ? എല്ലാം കഴിഞ്ഞപ്പോള്‍ ആഘോഷിച്ചത് എന്താണെന്ന് തന്നെ അറിയാത്ത പരുവമായി.

‘വിനായകം പ്രകുര്‍വാണോ രചയാമാസ വാനരം’ എന്നൊരു ചൊല്ലുണ്ടത്രെ സംസ്‌കൃതത്തില്‍. വിനായകനെ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്. കഴിഞ്ഞപ്പോള്‍ വാനരനെപ്പോലെയായെന്ന് സാരം. ഇച്ചേല്ക്കായിപ്പോയി കാര്യങ്ങള്‍. രാവിലെ മഞ്ഞമുണ്ടും ഗോപിക്കുറിയും കിരീടവും ഓടക്കുഴലും മയില്‍പ്പീലിയുമൊക്കെയായി സകലമാന ജയരാജന്മാരും കൃഷ്ണവേഷം കെട്ടിക്കഴിഞ്ഞ് കണ്ണാടി കാണുമ്പോഴാണ് എല്ലാറ്റിനും കംസന്റെ കോലം… ആകെ നാണക്കേടായി. പിന്നെ കുത്തിയിരുന്ന് പാര്‍ട്ടികമ്മറ്റി കൂടിയാണ് കൃഷ്ണന്മാരെല്ലാംകൂടി മയില്‍പ്പീലി മാറ്റി ഓലക്കുടയാക്കാന്‍ തീരുമാനിച്ചതെന്നാണ് കേള്‍ക്കുന്നത്.;

അതാവുമ്പോള്‍ മഹാബലി വന്നു, പോയില്ല, കണ്ണൂരൊക്കെ കറങ്ങിനടപ്പാണെന്ന് ആള്‍ക്കാര് ധരിച്ചോളുമത്രെ. ജന്മാഷ്ടമി നടത്തി ഓണാഘോഷമാക്കി തീര്‍ത്തതിന്റെ പൊരുള്‍ കണ്ടുപിടിക്കാന്‍ കോടിയേരി പെട്ട പാട്! അതൊരുവിധം ഒതുങ്ങുന്നതിന് മുമ്പാണ് കോട്ടയത്തെ പാര്‍ട്ടി വക രോഗശാന്തി ശുശ്രൂഷ. സഖാവ് തങ്കുവും പാസ്റ്റര്‍ പിണറായിയും ചേര്‍ന്ന വര്‍ഗീയവിരുദ്ധ സ്വര്‍ഗീയവിരുന്നിന് പുതിയ വ്യാഖ്യാനം കണ്ടുപിടിക്കാന്‍ പാര്‍ട്ടിയുടെ മഹാകവി ജി. സുധാകരനെയോ ഭാഷാപണ്ഡിതന്‍ എം.വി. ജയരാജനെയോ നിയോഗിക്കാനാണിട.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.