പത്തനംതിട്ട: വിമോചനയാത്ര നയിച്ചെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കോഴഞ്ചേരിയിലെത്തി സി.കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. എസ്.എന്‍.ഡിപി യോഗം മുന്‍ ജനറല്‍ സെക്രട്ടറിയും നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നേതാവുമായ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മാരകമായാണ് കോഴഞ്ചേരിയില്‍ പ്രതിമ സ്ഥാപിച്ചത്. സി.കേശവനെ പ്രണമിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ഡി.സുരേന്ദ്രന് സ്വീകരിച്ചു. തുടര്‍ന്ന് , ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാഗേന്ദ്രഭക്തന്‍, പഞ്ചായത്ത് കമ്മിറ്റിസെക്രട്ടറി ടി.എ.തോമസ്, എസ്.എന്‍ഡിപി യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.ആര്.രാകേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രസന്നകുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം രമണിവാസുക്കുട്ടന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഗോപി മുരിക്കേത്ത്, ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദാക്ഷന്, എം.എസ്.അനില്‍കുമാര്‍, സോമരാജന് നായര്‍, പി.ആര്.മണിയന്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം എം.ബി.സത്യന്, ജീക്കുട്ടി പനച്ചിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: