പ്രവൃത്തികള്‍ സന്തോഷം തരണം. നിങ്ങള്‍ ഒരു പ്രതിജ്ഞ ചെയ്യൂ. എന്തുവന്നാലും സന്തോഷം കൈവെടിയുകയില്ലെന്ന്. ലോകത്തിലെ ഒരു ശക്തിക്കും അതില്‍ നിന്നും നിങ്ങളെ പിന്‍തിരിപ്പിക്കാന്‍ കഴിയുകയില്ല. നിങ്ങള്‍ എന്തുകൊണ്ടാണ് സന്തോഷിക്കാത്തത്? ചിന്തകള്‍ കാരണം, ചിന്തകള്‍ എവിടേയാണ്? മനസ്സില്‍. കഴിഞ്ഞകാലസ്മരണകള്‍ നമ്മെ ചിന്താകുലരാക്കുന്നു. ഭാവിയെച്ചൊല്ലിയുള്ള ഉത്ക്കണ്ഠ, നാളെ എന്ത് സംഭവിക്കും.
മക്കള്‍ എങ്ങനെയായിത്തീരും- നമ്മുടെ മനസ്സിനെ വേവലാതിപ്പെടുത്തുന്നു. നമ്മള്‍ക്ക് സ്വന്തം മക്കളോടുള്ള സ്‌നേഹത്തേക്കാള്‍ പത്ത് മടങ്ങ് സ്‌നേഹം ഈശ്വരന് നമ്മോട് ഉണ്ട്. തിരിഞ്ഞു നോക്കൂ. കുട്ടികള്‍ കോളേജില്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ ചിന്താകുലായിരുന്നു. മക്കള്‍ നല്ലപോലെ പഠിക്കുന്നില്ലെന്നോര്‍ത്ത്, അവര്‍ ഹൈസ്‌കൂളിലായിരുന്നപ്പോഴും അവരുടെ പഠിത്തം നമ്മുടെ പിരിമുറുക്കത്തിന് കാരണമായിരുന്നു. രണ്ടാംക്ലാസ്സിലായിരു ന്നപ്പോഴും ഇതിനെച്ചൊല്ലി വിഷമിച്ചിരുന്നു. നമ്മളെല്ലാവരും സ്വന്തമായി ചിലത് കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത്. നാം ഇവിടെ നിന്ന് പോകുമ്പോള്‍ അതും കൊണ്ടേ പോവുകയുള്ളു. പിന്നെന്തിനാണ് നിങ്ങള്‍ വിഷമിക്കുന്നത്.?
ചോദ്യം: എല്ലാവരും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ ആരും പ്രവൃത്തിക്കുകയില്ലല്ലോ!
ഉത്തരം: ആറും പ്രവൃത്തിക്കേണ്ടതില്ലെന്നല്ല ഞാന്‍ പറഞ്ഞത് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യണം, ഒരു കാര്യവും മനസ്സില്‍ ആധിയായിത്തീരരുത്. ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലേ? രാവിലെ എഴുന്നേറ്റ ഉടനെ എന്താണ് പാകം ചെയ്യേണ്ടത്. എന്താണ് പാകം ചെയ്യേണ്ടത്, എന്ന് വേവലാതിപ്പെടാറില്ലല്ലോ. ഭക്ഷണം റെഡിയാവുന്നു.
നാളെ എന്താണ് ചെയ്യേണ്ടതെന്നോര്‍ത്ത് രാവിലെ മുതല്‍ ചിന്താകുഴപ്പത്തിലാണോ? ഇല്ല. ഇത് ആധിയല്ല, വെറും ചിന്തയാണ്. പ്ലാനിങ്ങ് വേറെ, ചിന്ത വേറെ, ആധി വേറെ. ഒരു ഉദാഹരണം. എന്ത് കറിയാണുണ്ടാക്കേണ്ടത്, അങ്ങാടിയില്‍ നിന്ന് എന്താണ് കൊണ്ടുവരേണ്ടതെന്ന് നിങ്ങള്‍ക്കറിയാം, പക്ഷെ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്നില്ല.
തുടരും
















