Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മിലെ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 07:38 pm IST
in Samskriti

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ് മനുഷ്യനെ സ്‌നേഹത്തില്‍ നിന്നും വിദ്വേഷത്തിലേക്കും, സൗഹൃദത്തില്‍ നിന്നും ശത്രുതയിലേക്കും നയിക്കും. ഇന്നു സുഹൃത്തായിരിക്കുന്ന വ്യക്തി നാളെ ശത്രുവായി മാറാം. അതുപോലെ ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി നാളെ നമ്മുടെ ഉറ്റസുഹൃത്തായെന്നും വരാം.

ഒരു സ്ഥിരതയുമില്ലാത്ത ഈ മനസ്സാണ് നമ്മളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മനസ്സിന്റെ ഈ പ്രകൃതം അറിയണം. അതിനെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ വെറും വികാരജീവികളായി മാറും. ഫലമോ? പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയാതെയാകും. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്, ദുഃഖത്തിനും വിഷാദരോഗത്തിനും അടിമകളായി മാറും. ഈ വിധത്തില്‍ ജീവിക്കാനുള്ള മോഹം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന എത്രയോ പേരെ നമ്മള്‍ കാണുന്നു.

ഈ അടുത്ത കാലത്ത് ഒരു മോന്‍ അമ്മയോടു പറഞ്ഞു: ‘ഞാന്‍ ഗള്‍ഫിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു. സമ്പാദിച്ച പണമെല്ലാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. അച്ഛന്‍ വരുത്തിവെച്ച കടമെല്ലാം വീട്ടി. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയ്‌ക്കും സഹോദരന്മാര്‍ക്കും താമസിക്കാന്‍ നല്ലൊരു വീടു വെച്ച് കൊടുത്തു. ഞാന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍, എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നുമില്ലാതെയായി. ഞങ്ങളെ ആര്‍ക്കും വേണ്ട. താമസിക്കാന്‍ സ്വന്തം വീടില്ല. ഒരു വീടു വെക്കാമെന്നു കരുതി വീതം ചോദിച്ചപ്പോള്‍ അതിനാര്‍ക്കും സമ്മതമില്ല.

കഷ്ടപ്പെട്ട്, ചോര നീരാക്കി എല്ലാവര്‍ക്കും വേണ്ടത് ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ എന്നെ സഹായിക്കാന്‍, സ്വന്തമെന്നു കരുതിയ എന്റെ ബന്ധുക്കളോ സഹോദരങ്ങളോ ആരുമില്ല. ഞാന്‍ ഗള്‍ഫില്‍ ഇരുപത് വര്‍ഷം ജോലി ചെയ്തു. പക്ഷെ, ഇപ്പോള്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമ്പാദിച്ചതെല്ലാം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കി. അവരിന്ന് ശത്രുക്കളായി. അമ്മേ, സഹായിക്കാനാരുമില്ലാതെ ഞാനിന്നൊരു അനാഥനെ പോലെ നടക്കുകയാണ്. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല…’ ഇത്തരം അനുഭവമുള്ള എണ്ണമറ്റ ആളുകളെ നമുക്കു ചുറ്റും കാണാം.

നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും. ‘ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും’ എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു. ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം.

ചിലപ്പോള്‍ അയ്യായിരമോ രണ്ടായിരമോ ആയിരിക്കും തരുന്നത്. ഒന്നും തരാതെയുമിരിക്കാം. ‘അയ്യോ കൂട്ടുകാരാ, ഞാന്‍ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വാസ്തവം പറഞ്ഞാല്‍, ഞാന്‍ നിന്നോട് കുറച്ചു പണം കടം ചോദിക്കാനിരിക്കുകയായിരുന്നു’ എന്ന് പറയാനുള്ള സാദ്ധ്യതയും ഉണ്ടെന്നു ധരിക്കുക.ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു ‘യൂസേഴ്‌സ് മാനുവല്‍’ അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം.

അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് മക്കള്‍ എപ്പോഴും ഓര്‍ക്കുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.