ശരീരലോകം മുഴുവനും അദ്ധ്യാത്മലോകത്തിന് ദുഃഖത്തെയും, അദ്ധ്യാത്മലോകം മുഴുവനും ആത്മാവിനു സുഖത്തെയും ശരീരത്തിനു ദുഃഖത്തെയും ഉണ്ടാക്കുന്നു. അദ്ധ്യാത്മലോകമെന്നത് ലോകത്തെ സൃഷ്ടിക്കുന്നതിനുള്ള ആദ്യത്തെ ജ്ഞാനമാകുന്നു. ഈ ജ്ഞാനം കൊണ്ട് ലോകത്തെ സൃഷ്ടിപ്പാന്‍ സാധിച്ചു. ആ ജ്ഞാനം വച്ചു ലോകത്തെ സൃഷ്ടിച്ചതു പോലെ ആ ജ്ഞാനം വച്ചു പ്രവര്‍ത്തിച്ചു പ്രതിഫലം അനുഭവിക്കുമ്പോള്‍ സര്‍വ്വലോകത്തിനും ദുഃഖം ഒഴിഞ്ഞിരിക്കും.
ചിന്തയില്‍ കൂടിയോ, വായില്‍ കൂടിയോ മേല്‍ പറഞ്ഞ ജ്ഞാനം തെളിയാതെയോ, തള്ളിക്കളയുകയോ ചെയ്താല്‍ ശരീരലോകവും ആത്മലോകവും ദുഃഖമായ് ഭവിക്കും. ഈ ദുഃഖങ്ങളെ ലോകത്തു നിന്നു നീക്കികളയുവാനാണ് ജഗദ്ഗുരു മര്‍ത്യശരീരമെടുത്ത് മര്‍ത്യരെ അറിവുകൊണ്ട് രൂപീകരിക്കുന്നത്. ഈ അറിവു തന്നെ മര്‍ത്യര്‍ക്കു ദൈവതമായി ഭവിക്കുന്നു. ഈ സ്ഥാനത്തേ രക്ഷയുള്ളു.
















