തുഞ്ചന്റെ തത്തതന്‍
ചെഞ്ചുണ്ട് വരിഞ്ഞുകെട്ടി
ഭരിച്ചവരെത്രയെന് നാട്ടില്‍
ഭാരമേറുമീകാഴ്ച്ചയെത്ര !
അമ്മതന്‍ ഭാഷയ്ക്കു ചാരുതയേകുവാന്‍
‘ഉമ്മ’യെന്നോതിയ പൈങ്കിളിപ്പെണ്ണിനെ
രമ്യഹര്‍മ്യങ്ങളില്‍ ചില്ലിട്ടുപൂട്ടുവാന്,
ചെമ്മെ മറക്കുവാന്‍ തുനിഞ്ഞോരെത്ര ?
എന്നുമെന്‍ മനോമുകുരത്തില്‍
പൊന്‍ ഭാവന ചിറകുവിടര്‍ത്തും ഈ
നറുമൊഴിപ്പൈതലിന്
ചെറുനാവറുത്ത് പശിമാറ്റിയോരെത്ര ?
അമൃതത്വമേറുമീയോജസ്സും
മാതൃത്വമേകുമീതേജസ്സുമെന്
തായ് ഭാഷയ്ക്കുമാത്രമെന്നോതി
ചായലൊതുക്കിയകുഞ്ഞിനു പിഴയിട്ടോരെത്ര ?
ആംഗലേയസ്തുതിപാഠകര്
ആഗോളസഞ്ചാരസ്വപ്നാടകര്
കരളുറപ്പാലുറങ്ങിയോരെന്നുമെന്
കൈരളീവാസികളത്രെ !
കേരങ്ങള്‍ തിങ്ങുമീനാട്ടിന്പുറങ്ങളില്
സ്വരലയമലകള് തിമിര്ത്തതാമാഴിയോരങ്ങളില്
കെട്ടിയുയര്‍ത്തിയ മണിമന്ദിരങ്ങളില്‍
മുട്ടിയാല്‍ കേള്‍ക്കാം മംഗളീഷിന് കൊഞ്ചലത്രെ !
കണ്ണികളടര്ന്നുവിലങ്ങു പൊട്ടും
കണ്ണില്‍ സ്വാതന്ത്ര്യാഗ്നിപടര്ന്നെന്
മലയാളം മോചിതയാകും
മലയോളം സ്വപ്നം കണ്ടതാമെന് തനയരെത്ര
അന്പത്തൊന്നക്ഷരമലരുകളൊന്നായ്
വന്പാര്ന്നനൂലില് ചേര്‍ന്നതാം ഹാരം
പിച്ചിചീന്തിയെറിയുവാന്
കച്ചകെട്ടിയ മര്ക്കടവൃന്ദമേ പറയുക
കാട്ടിലൊരു വന്ഗുഹയില്
കാട്ടുളിത്താളമിട്ട വടുക്കളില്‍
ചിലവരകള്‍ തന് കാലംകുറിച്ചു
ചില്ലറ നേടിയതോയെന് ശ്രേഷ്ഠത്വം ?
എന്നിതെന് മെയ്യില്‍ മുറുകിയ ചങ്ങലയടരും ?
വന്നു ഞാന്‍ പാല് പുഞ്ചിരിതൂകും ?
തേനുംവയമ്പൊടൊപ്പം നാവില്‍ ചേര്ന്നതാമെന്
തേന്‍ മൊഴിയാലെന്നീനാട്ടില് സ്വാഗതഗീതമുയര്ന്നീടും ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: