ചിത്രരഥമന്ന് പേരായി മനോഹരമായ ഒരു വനമുണ്ടായിരുന്നു. ഈ വനത്തില്‍ ദേവരാജനായ ഇന്ദ്രന്‍ ഗന്ധര്‍വകന്യകമാരോടും ദേവതകളോടുമൊപ്പം സൈ്വര്യവിഹാരം നടത്തിയിരുന്നു. ആ വനത്തില്‍ ഒരിടത്ത് ഒരു മുനി തപസ്സുചെയ്തിരുന്നു. മുനി ഒരു ശിവോപാസകനായിരുന്നു.
അപ്‌സരസുകള്‍ ശിവദ്രോഹിയായ അംഗന്റെ ദാസിമാരായിരുന്നു. ഒരുദിവസം രതിനാഥനായ കാമദേവന്‍ മുനിയുടെ തപോഭംഗം വരുത്തുന്നതിന് മഞ്ജുഘോഷയെന്ന അപ്‌സരസ്സിനെ അയച്ചു. അവള്‍ ആട്ടവും പാട്ടുമൊക്കെയായി ഹാവഭാവങ്ങളോടെ മുനിയുടെ മുന്നിലെത്തി. ആമുനിയാട്ടേ അപ്‌സരസ്സിന്റെ നൃത്തഗീതങ്ങളില്‍ ആകൃഷ്ടനായി. അപ്‌സരസ്സുമായി ചേര്‍ന്ന് അദ്ദേഹം രതിക്രീഡകളില്‍ മുഴുകി അമ്പത്തേഴ് സംവത്‌സരം കഴിച്ചു. ഒരു ദിവസം മഞ്ജുഘോഷ സ്വസ്ഥാനത്ത് തിരിച്ചുപോകുവാന്‍ അനുമതി ചോദിച്ചു. ഈ സമയത്ത് മുനിയുടെ കര്‍ണങ്ങളിലൂടെ ഉറമ്പുനടന്നു. അദ്ദേഹത്തിന് ആത്മജ്ഞാനം ഉണ്ടായി. തന്നെ പാതാളത്തിലെത്തിക്കാന്‍ ഒരേയൊരു കാരണക്കാരി ഈ മഞ്ജുഘോഷയാണെന്നറിഞ്ഞ് മുനി അപ്‌സരസിനെ പിശാചായിത്തീരട്ടെയെന്ന് ശപിച്ചു.
ശാപവാക്ക് കേട്ട് ആ അപ്‌സരസ്സ് കാറ്റേറ്റ വാഴപോലെ വിറപൂണ്ട് മോചനത്തിന് അപേക്ഷിച്ചു. മുനി പാപമോചിനി ഏകാദശിവ്രതം അനുഷ്ഠിക്കാന്‍ ഉപദേശിച്ചു. അങ്ങനെ പാപമോചനമാര്‍ഗം നിര്‍ദ്ദേശിച്ചിട്ട് മുനി പിതാവായ ച്യവനന്റെ ആശ്രമത്തിലേക്കു പോയി. ശാപവാര്‍ത്തയറിഞ്ഞ് ച്യവനന്‍ പുത്രനെ ശകാരിച്ചു. അയാളോട് ചൈത്രമാസ പാപമോചിനി ഏകാദശിവ്രതമനുഷ്ഠിക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ ഈ ഏകാദശിവ്രതം അനുഷ്ഠിച്ച് മഞ്ജുഘോഷ പിശാചിനീശാപത്തില്‍നിന്നും മുക്തനായി. മുനിയും പാപമോചനം നേടി.
















