Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 10:19 pm IST
in Samskriti

സൂതാസ്മകം മന: കാമം മാഗ്‌നം

സംശയസാഗരേ

യഥോക്തം മഹദാശ്ചര്യം ജഗദ്

വിസ്മയ കാരകം

യന്മൂര്‍ദ്ധാ മാധവസ്യാപി ഗതോ

ദേഹാത് പുന: പരം

ഹയഗ്രീവസ്തതോ ജാത:

സര്‍വ്വകര്‍ത്താ ജനാര്‍ദ്ദന:

ഋഷിമാര്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഭഗവാന്‍ ഹരിയുടെ തല തെറിച്ചുപോയിട്ട് അതിനുപകരം ഒരു കുതിരയുടെ തല വെച്ച് പിടിപ്പിച്ചുവെന്നോ? വിണ്ണവര്‍ക്കും മുനിമാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുന്ന ശ്രീഹരിക്കും ഭാഗ്യക്കേടോ? ഞങ്ങളില്‍ സംശയങ്ങളുടെ സമുദ്രം തന്നെ ഉയരുകയാണ്. മഹാശയാ, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു:  ഭഗവാന്‍ ശ്രീഹരി പതിനായിരമാണ്ട് യുദ്ധം ചെയ്തു ക്ഷീണിതനായി തളര്‍ന്നു നില്‍ക്കുകയാണ്. ഞാണിട്ട വില്ലില്‍ തലയും താങ്ങി കാല്‍വിരല്‍ത്തുമ്പില്‍ തന്റെ ഭാരം വെച്ച് ഭഗവാന്‍ ഉറങ്ങിപ്പോയി. അങ്ങിനെ കാലം കുറേ കടന്നുപോയി. രുദ്രാദികള്‍ ഒരു യാഗം നടത്താന്‍ ഉത്സുകരായി ബ്രഹ്മാവുമൊത്ത് വൈകുണ്ഠത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. ഭഗവല്‍ സന്നിധി പൂകിയ ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമെല്ലാം കൂടി വിഷ്ണുവിനെ ഉണര്‍ത്തുവാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു. ഒരാളുടെ നിദ്രാഭംഗത്തിന് ഇടയാക്കിയാല്‍  അതില്‍ ദോഷമുണ്ട്. എന്നാല്‍ യാഗം നടക്കുകയും വേണം. അപ്പോള്‍ ബ്രഹ്മാവ് ‘ചിതല്‍’ എന്ന് പേരായ ഒരു കൃമിയെ സൃഷ്ടിച്ചു.

വില്ലിന്റെ അറ്റം ചിതലരിച്ചാല്‍ വില്ലിന്റെ പാത്തി നിവര്‍ന്നു വരും, അപ്പോള്‍ ഭഗവാന്‍ ഉണരും എന്നതായിരുന്നു ബ്രഹ്മാവിന്റെ ബുദ്ധി. ബ്രഹ്മാവ് ചിതലിനോടിങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിതല് പറഞ്ഞു: ‘നിദ്രാഭംഗം, കഥാഭംഗം, ദമ്പതീപ്രീതിഭേദം, അമ്മയില്‍ നിന്നും കുട്ടിയെ അകറ്റല്‍ എന്നിവയൊക്കെ മഹാപാപമല്ലേ? പിന്നെ സ്വാര്‍ത്ഥത്തിനായി ഞാനിതെങ്ങിനെ ചെയ്യും?’ബ്രഹ്മാവ് പറഞ്ഞു: ‘നിനക്കും യജ്ഞത്തില്‍ ഭാഗമാകാം. യജ്ഞാഹുതിയില്‍ വീഴുന്ന ഹവിസ്സിന്റെ പൊട്ടും പൊടിയുമെല്ലാം യജ്ഞകുണ്ഡത്തിന്റെ ചുറ്റും ചിതറി വീഴുമല്ലോ? അവയെല്ലാം നിനക്കെടുക്കാം. ഇപ്പോള്‍ കാര്യം നടത്തുക.’

ബ്രഹ്മാവ് ഇങ്ങിനെ പറഞ്ഞപ്പോള്‍ ചിതല്‍ ആ വില്ലിന്റെ ഞാണറ്റം കരളാന്‍ തുടങ്ങി. പെട്ടെന്ന് ഭീകരാരവത്തോടെ ഞാണ് മുറിഞ്ഞു. ഞാണിന്റെ താഴ്ഭാഗം മുറിഞ്ഞപ്പോള്‍ വില്ലിന്റെ മേല്‍ത്തല പെട്ടെന്ന്! തെറിച്ചുയര്‍ന്നു. അതില്‍ച്ചാരി വിശ്രമിച്ചിരുന്ന ശ്രീഹരിയുടെ തല കിരീടത്തോടെ ദൂരെ തെറിച്ചു വീണു. ബ്രഹ്മാണ്ഡം കുലുങ്ങി. എല്ലാവരും ഭയചകിതരായി. കൊടുങ്കാറ്റു വീശി. സമുദ്രം ഇളകി. ആകാശത്ത് കൊള്ളിമീന്‍ വീശി. സൂര്യന്‍ ഇരുളില്‍ ഒളിച്ചു. ദിക്കുകള്‍ കാണാതായി.

അന്ധകാരം ഒട്ടൊന്നു കുറഞ്ഞപ്പോള്‍ ഭഗവാന്‍ തലയറ്റു നിലത്തു പതിച്ചതായി പരമശിവന്‍ കണ്ടു. ഈ കബന്ധം കണ്ട് എല്ലാവരും ദുഖാകുലരായി. ‘പരമ പുരുഷനായ അങ്ങയെ മുറിക്കാനോ ഉടയ്‌ക്കാനോ എരിക്കാനോ ആവില്ലയെന്നിരിക്കെ, തലമാത്രം എവിടെയാണ് തെറിച്ചു പോയത്? നിന്റെ ഗതി ഇതാണെങ്കില്‍ വിണ്ണവര്‍ക്കും യാതൊരു രക്ഷയുമില്ലല്ലോ.  ഇതിലിപ്പോ രാക്ഷസന്മാരെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം ആകാശവാസികളായ ദേവന്മാരുടെ പണിയാണ്. അവര്‍ക്കുള്ള ഏകാശ്രയം അവര് തന്നെ ഇല്ലാതാക്കി. മായയെ നിയന്ത്രിക്കുന്ന നിനക്കീ ഗതിവന്നത് സത്വരജസ്തമോ മായകള്‍ ഒന്നിനാലുമല്ല.’

അപ്പോള്‍ സുരാചാര്യന്‍ പറഞ്ഞു: ഇനി വിലപിച്ചിട്ട് കാര്യമില്ല. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് നമുക്കാലോചിക്കാം. ഈശ്വരനും, ഉത്സാഹവും, രണ്ടും സമ്യക്കായി ചേര്‍ന്നാല്‍ ദൈവഹിതംപോലെ കാര്യങ്ങള്‍ നടക്കും. വിഷ്ണുശിരസ്സ് ദേവന്മാര്‍ നോക്കിനില്‍ക്കെയാണ് തെറിച്ചത്. എന്നാല്‍ എല്ലാറ്റിനും മീതെ ദൈവം തന്നെയാണ് എന്ന് തന്റെ അഭിപ്രായവും ഇന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.