അമ്പലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്‌ക്ക് അമ്പലപ്പുഴയില്‍ ഉജ്ജ്വല വരവേല്പ്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളനവേദിയിലെത്തിച്ചേര്‍ന്നു.
യോഗത്തില്‍ ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ ബാദുഷ തങ്ങള്‍, അലിക്കുഞ്ഞ്, ബിജെപി നിയോജകമണ്ഡലം ഭാരവാഹികളായ വി. ശ്രീജിത്ത്, ഡി. പ്രദീപ്, വി. ബാബുരാജ്, അനില്‍ പാഞ്ചജന്യം, കെ. വിജയനാഥന്‍, വി.സി. സാബു, പി. ലിജു, എസ്. ബൈജുകുമാര്‍, കെ.പി. പരീക്ഷിത്ത്, കൊട്ടാരം ഉണ്ണികൃഷ്ണന്‍, മോര്‍ച്ച പ്രസിഡന്റുമാരായ ആര്‍. കണ്ണന്‍, ബിജു തുണ്ടില്‍, ജി. രമേശന്‍, സന്ധ്യാബൈജു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ അജു പാര്‍ത്ഥസാരഥി, ബിജു സാരംഗി, വിജയ് മോഹന്‍, സന്തോഷ് സന്നിധി, എ.കെ. അജയഘോഷ്, ജി. സുഗുണന്‍, എ.ഡി. പ്രസാദ്കുമാര്‍, എസ്. ഹരികൃഷ്ണന്‍, സുമാനസന്‍, അനീഷ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാപ്പിത്തോട് വിഷയവുമായി ബന്ധപ്പെട്ടും കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട് വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും തോട്ടപ്പള്ളി ഹാര്‍ബര്‍ വിഷയവുമായി ബന്ധപ്പെട്ടും നിരവധി പേര്‍ നിവേദനം നല്‍കി.
















