ആലപ്പുഴ: സ്‌ഫോടക വസ്തു (വില്‍പന) ലൈസന്‍സികള്‍ ചൈനീസ് നിര്‍മ്മിതമോ ഇറക്കുമതി ചെയ്തതോ ആയ പടക്കങ്ങളോ, സ്‌ഫോടക വസ്തുക്കളോ കൈവശം വയ്‌ക്കുയോ, പ്രദര്‍ശിപ്പിക്കുകയോ, വില്‍പന നടത്തുകയോ, ചൈനീസ് പടക്കങ്ങള്‍ സംബന്ധിച്ച പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുവാന്‍ പാടില്ലെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 2016 മാര്‍ച്ച് മാസം 31 ന് കാലാവധി അവസാനിക്കുന്ന എല്ലാ സ്‌ഫോടക വസ്തു ലൈസന്‍സുകളും പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ 15ന് മുമ്പ് തന്നെ കളക്ടറേറ്റില്‍ സമര്‍പ്പിക്കണം. സ്‌ഫോടക വസ്തു ചട്ടങ്ങള്‍ പ്രകാരമുള്ള ആര്‍ഇ-1 ഫോറത്തില്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അസ്സല്‍ ലൈസന്‍സ് സഹിതം അപേക്ഷിക്കണം.
















