കൊട്ടാരക്കര: എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹാജര്‍ബുക്കില്‍ ക്രമക്കേടു കാട്ടിയ നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍. കൊട്ടാരക്കര ഡിപ്പോ സൂപ്രണ്ട് ഹരികുമാര്‍, ക്ലര്‍ക്കുമാരായ സുജാമണി, രഹ്ന, തങ്കമണി എന്നിവരെയാണ് അന്വേഷണ വിധേയമായി മാനേജിങ് ഡയറക്ടര്‍ സസ്പന്‍ഡ് ചെയതത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുടെ മറവിലായിരുന്നു ക്രമക്കേട്.
ഏറെ നാളായി ജോലിക്കു വരാത്ത എംപാനല്‍ ജീവനക്കാരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഹാജര്‍ബുക്കില്‍ അനധികൃത ഹാജര്‍ രേഖപ്പെടുത്തുകയായിരുന്നു. ജോലി മതിയാക്കി വിദേശത്തു പോയവരെ വരെ ഇത്തരത്തില്‍ തിരുകി കയറ്റാന്‍ ശ്രമം നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.
















