ഭാരതീയ സംസ്‌കാരത്തിന്റെ മഹത്തായ മൂല്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുള്ള ആളാണ് കുമ്മനം രാജശേഖരനെന്ന് പ്രശസ്ത വഞ്ചിപ്പാട്ടു കലാകാരന്‍ പ്രൊഫ. ഇടനാട് രാധാകൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളൊക്കെ ലക്ഷ്യമിടുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ സംരക്ഷണത്തിനും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടിയാണ്.
കേരളത്തിന് ആവശ്യമായ വികസന പദ്ധതികള്‍ കൊണ്ടുവരാനും അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിവാദിക്കാനും എല്ലാവര്‍ക്കും തുല്യനീതി നേടിക്കൊടുക്കുവാനും അഴിമതിയില്ലാത്ത ഭരണം കാഴ്ചവയ്‌ക്കാനും അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
















