കൈരളിയുടെ വികസന നായകന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന വിമോചന യാത്ര മാനുഷിക ധര്‍മ്മം പുനസ്ഥാപിക്കാനാണെന്ന് നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായ സതീഷ് ഭട്ടതിരി പറഞ്ഞു. എല്ലാവര്‍ക്കും അന്നം, വെള്ളം, ഭൂമി, തൊഴില്‍, തുല്യനീതി എന്നി മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വിമോചനയാത്ര. ജീവിക്കാന്‍ ആവശ്യമായ പ്രധാന ഘടകമാണ് ഭക്ഷണം. ശുദ്ധ ജലം മനുഷ്യാവകാശങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ജീവന്‍ ലയിച്ചു നില്‍ക്കുന്ന പദാര്‍ത്ഥമത്രെ ജലം. മനുഷ്യന് വസിക്കുവാന്‍ മണ്ണ് ആവശ്യമാണ്. ആരോഗ്യപരമായ ജീവിതത്തിനും മാനസികമായ ഉല്ലാസത്തിനും സവ്വോപരി സാമ്പത്തിക സ്രോതസ്സിനും ജീവിതോപാധിക്കും ഒരു മനുഷ്യന് തൊഴില്‍ ആവശ്യമാണ്.
വിവേകികള്‍ മനുഷ്യജാതിയെ ഒരു കുലമായി മാത്രമെ കണക്കാക്കിയിട്ടുള്ളു. എല്ലാവര്‍ക്കും നീതി ആവശ്യമാണ്. അതില്‍ വിവേചനം പാടില്ലെന്നതു തന്നെയാണ് ശരി. എല്ലാവരും മനുഷ്യര്‍ തന്നെയാണ്. ഭര്‍ണകര്‍ത്താക്കളില്‍ നിന്ന് മനുഷ്യര്‍ക്ക് തുല്യനീതി തന്നെ ലഭ്യമാകണം. മാതന്ധതയല്ല ആത്മീയ മുന്നേറ്റം തന്നെയാണ് വേണ്ടത്. മലയാളമക്കള്‍ ഇന്നോളം ചിന്തിച്ചിട്ടില്ലാത്ത മുദ്രാവാക്യം തന്നെയാണിത്. ധര്‍മ്മങ്ങള്‍ നശിച്ച് അധര്‍മ്മങ്ങള്‍ വിളയാടി നില്‍ക്കുന്ന മലയാള മണ്ണില്‍ മാനുഷിത ധര്‍മ്മം പുനഃസ്ഥാപിക്കാനായി കുമ്മനം നയിക്കുന്ന യാത്ര സനാതന ധര്‍മ്മത്തിന്റെ ഒരു സുഗമമായ പാതയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
















