Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സോദ്ദേശ്യമായ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:15 pm IST
in Samskriti

ലൗകികസാഹചര്യങ്ങളില്‍ കഴിയേണ്ടിവരുന്ന അനേകായിരം പേര്‍ക്ക് ആദ്ധ്യാത്മികചിട്ടകള്‍ പരിശീലിക്കുന്നതിനുള്ള അതുല്യമായ ഒരു സന്ദര്‍ഭമാണ് ശബരിമലതീര്‍ത്ഥാടനം നല്‍കുന്നത്. വ്രതനിഷ്ഠകളുടെ വിജയകരമായ പര്യവസാനം ദൈനംദിനജീവിതപ്രശ്‌നങ്ങളെയും മറ്റും മനസ്സാന്നിദ്ധ്യത്തോടെ നേരിടുവാനുള്ള ആത്മശക്തി അവര്‍ക്കു പകര്‍ന്നുനല്‍കുന്നു.

സത്യം, അഹിംസ, സാഹോദര്യം, ആത്മബോധം തുടങ്ങിയ യോഗാത്മകമായ ഒരു വിശാലവീക്ഷണത്തിന്റെ അടിസ്ഥാനം വ്രതനിഷ്ഠയ്‌ക്കുള്ളതിനാല്‍ അത് തീര്‍ഥാടകരെ സാംസ്‌കാരികമായും ആത്മീയമായും ഉദ്ധരിക്കുന്നു. സമാധാനവും അദ്ധ്യാത്മശക്തിയും മറ്റുള്ളവരുടെ ജീവിതത്തിലേക്കും പകര്‍ന്നുകൊടുക്കാനുള്ള കഴിവ് അവര്‍ക്കു ലഭിക്കുന്നു. സ്വയം നിയന്ത്രണപരമായ ഈ വ്രതനിഷ്ഠയ്‌ക്ക് പ്രതിബന്ധമോ ഭംഗമോ വരാതിരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളെ അടിസ്ഥാനപരമായി പ്രാധാന്യമുള്ളവയായി നാം കരുതുകതന്നെ വേണം.

സോദ്ദേശ്യമായ ഒരു അധ്യാരോപം ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് മറ്റൊരു വീക്ഷണവും നിലവിലുണ്ട്. ഇതിനെ അടിസ്ഥാനമാക്കി വാദപ്രതിവാദങ്ങള്‍ നടക്കാറുമുണ്ട്. അയ്യപ്പന്‍ ഒരു നിത്യബ്രഹ്മചാരിയായതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നിഷേധിച്ചിരിക്കുന്നത് എന്നതാണ് ഈ വീക്ഷണം. ഈശ്വരനോടുള്ള ഭക്തിയും തീര്‍ത്ഥയാത്രയുമെല്ലാം ഈശ്വരന്റെ നന്മയ്‌ക്കും ആവശ്യത്തിനും വേണ്ടിയാണെന്ന ഒരു വിശ്വാസമാണല്ലോ ഈ അഭിപ്രായത്തിന് അടിസ്ഥാനം. ഒരു നിശ്ചിതകാലത്തെ ബ്രഹ്മചര്യത്തോടുകൂടിയ വ്രതനിഷ്ഠ നിര്‍ദ്ദേശിച്ചിരിക്കുന്നത് പരിമിതിക്കെട്ടുകളുടെ അസ്വതന്ത്രാവസ്ഥയില്‍ കഴിയുന്ന മനുഷ്യന്റെ ആത്മവികാസത്തെ ലക്ഷ്യമാക്കിയാണ്, അല്ലാതെ സര്‍വ്വസ്വതന്ത്ര ഉണ്മയും എല്ലാ പ്രതിഭാസങ്ങളുടെയും പരമകാരണവുമായ ഈശ്വരന്റെ ആവശ്യത്തിനായല്ല. ഇതിനായാണ് മഹാമനീഷികള്‍ ബ്രഹ്മചര്യനിഷ്ഠ ശബരിമല ശ്രീ അയ്യപ്പനില്‍ അധ്യാരോപിച്ചിരിക്കുന്നത്.

സാധാരണ ശീലങ്ങളില്‍നിന്ന് വ്യതിചലിച്ച് ആത്മശക്തിയാര്‍ജിക്കുവാനുള്ള ഒരു പ്രത്യേക അവസരമായ ഈ വ്രതാനുഷ്ഠാനഘട്ടത്തില്‍ കര്‍ശനമായി ബ്രഹ്മചര്യം പാലിച്ചുകൊണ്ട് ഏകാഗ്രചിത്തത്തോടെ ആത്മവികാസത്തിനായുള്ള പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടതാണെന്ന് തീര്‍ത്ഥാടകനെ ശക്തമായി ഓര്‍മ്മിപ്പിക്കുകയാണ് ഈ അധ്യാരോപം. ഭൗതികവ്യായാമമായാലും ആദ്ധ്യാത്മികപരിശീലനമായാലും ഏതൊരു ചിട്ടയില്‍ ഏര്‍പ്പെടുമ്പോഴും അതിന്റെ ഫലപ്രാപ്തിക്കായി ഏകാഗ്രത ആവശ്യമാണ്. ബ്രഹ്മചര്യത്തോടുകൂടി വ്രതനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുള്ള തീര്‍ത്ഥാടനമാണ് ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ സംയമനപരമായ ഈ വ്രതാനുഷ്ഠാനം ഏറ്റവും ഫലപ്രദമാക്കിത്തീര്‍ക്കുവാനാണ് യുവതികളുടെ സാന്നിധ്യം ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

സ്ത്രീയും പുരുഷനും ഒത്തുചേര്‍ന്നുള്ള ഒരു സഹകരണാണിത്. എന്നാല്‍ വ്രതത്തില്‍ ഏര്‍പ്പെടുന്നതിലോ, തീര്‍ത്ഥാടനം നടത്തുന്നതിലോ സ്ത്രീകളായതുകൊണ്ട് യാതൊരു നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ല- പത്തു വയസ്സിനു താഴെയോ അമ്പതുവയസ്സിനു മേലെയോ ആയിരിക്കണമെന്നുമാത്രം. പുരുഷന്മാരുടെ വ്രതനിഷ്ഠാസമയത്ത് പല വീടുകളിലും സ്ത്രീകള്‍ ആ അന്തരീക്ഷം നിലനിര്‍ത്തി സഹകരിക്കാറുമുണ്ട്. വ്രതനിഷ്ഠയുടെ ഫലപ്രദമായ പൂര്‍ത്തീകരണത്തിനാണ് ശബരിമലസന്നിധാനം ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന വസ്തുതയാണിവിടെ പ്രധാനം.

മതം, ജാതി, സാമൂഹികമായ ഉച്ചനീചത്വങ്ങള്‍, വര്‍ഗം, സ്ഥാനവലിപ്പം, ദേശം, ഭാഷ ഇവയ്‌ക്കെല്ലാം അതീതമായി എല്ലാ മനുഷ്യരെയും ഈശ്വരന്റെ ആവിഷ്‌കാരങ്ങളായി – അയ്യപ്പനായി – കാണുന്ന ഈ മഹത്തായ ആദ്ധ്യാത്മികസാന്നിദ്ധ്യത്തില്‍ സ്ത്രീകളോട് ഒരു നേരിയ വിവേചനംപോലും സാദ്ധ്യമല്ല. അതേ ആധ്യാത്മികപ്രഭാവത്തോടുകൂടിത്തന്നെ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠയും അടുത്തുതന്നെയുണ്ട്. പ്രപഞ്ചത്തിന് ആധാരമായ ബ്രഹ്മശക്തിയെ പരാശക്തിയായി സ്ത്രീരൂപത്തിലാണ് ആരാധിക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് വ്രതാനുഷ്ഠാനങ്ങളുടെ തടസ്സമില്ലാത്ത സഫലീകരണത്തിനും അതിലൂടെ ആത്മശക്തിയാര്‍ജ്ജിക്കുന്നതിനും വേണ്ടിമാത്രമാണ്.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.