ഗുരുജനങ്ങളോടോ സഹോദരങ്ങളോടോ ബന്ധുക്കളോടോ പൊരുതേണ്ടിവരുന്നത്. ദുഃഖകരമാണ്. ആ ദുഃഖത്തെ അതിജീവിച്ചാലെ ധര്‍മരാജ്യം എന്ന ലക്ഷ്യം നേടാന്‍ കഴിയൂ എന്നാണ് ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നത്.
ആത്മീയാചര്യകള്‍ അനുഷ്ഠിച്ച് പരമപദം നേടാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഇടയില്‍ വന്നുചേരുന്ന സുഖാനുഭവങ്ങള്‍ തടസ്സമാണ്. ശ്രീശങ്കരാചാര്യര്‍ക്ക് ബാല്യകാലത്തുതന്നെ അമ്മയുടെ വാത്സല്യ ലാളനങ്ങളില്‍നിന്നു കിട്ടുന്ന ആനന്ദം ഉപേക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഗോവിന്ദ യോഗീന്ദ്രനെ കാണാനും അദ്ദേഹത്തിന്റെ ശിഷ്യനായിത്തീരാനും അദ്വൈത ദര്‍ശനമാര്‍ഗത്തലൂടെ ബ്രഹ്മാനന്ദം ആസ്വദിക്കാനും അനേകം ആധ്യാത്മിക ഗ്രന്ഥങ്ങളും ഭാഷ്യങ്ങളും നിര്‍മിക്കാനും ശിഷ്യന്മാര്‍ വഴി പ്രചരിപ്പിക്കാനും സാധിച്ചത്. സുഖദുഃഖങ്ങള്‍ അദ്ദേഹത്തെ പ്രവര്‍ത്തിയില്‍നിന്ന് ലേശംപോലും വ്യതിചലിപ്പിച്ചില്ല. അതാണ് ആചാര്യരെ അമൃതത്വപ്രാപ്തിക്ക് സമര്‍ത്ഥനാക്കിയത്.
”സോമൃതത്വായ കല്പതേ”
ഈ രീതിയില്‍ സുഖദുഃഖങ്ങളെ ഒരുപോലെ ഈ രീതിയില്‍ മാത്രമേ മോക്ഷപ്രാപ്തി കൈവരിക്കാന്‍ കഴിയൂ എന്നാണ് ഭഗവാന്‍ പറയുന്നത്.
(തുടരും)
ഫോണ്‍. 9961157857
















