കോഴിക്കോട്: ആയുര്‍വേദവും മറ്റു ചികില്‍സാ മേഖലകളും തമ്മില്‍ വിവരകൈമാറ്റം നടന്നാലേ നമ്മുടെ പാരമ്പര്യ ചികില്‍സാരീതിയായ ആയുര്‍വേദത്തെ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടു പോവാന്‍ സാധിക്കു എന്ന് എം.ടി വാസുദേവന്‍ നായര്‍. മൂന്നാമത് ആയുര്‍വേദ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.
ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ് ആയുര്‍വേദം,അതിന് മികച്ചൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. പക്ഷേ ഇന്ന് ആയുര്‍വേദവും അലോപ്പതിയുമടക്കമുള്ള മറ്റു ചികില്‍സാരീതികളും തമ്മില്‍ വിവരകൈമാറ്റം വേണ്ട രീതിയില്‍ നടക്കുന്നില്ല അതുകൊണ്ട് തന്നെ ആയുര്‍വേദം ഇന്ന് ഒരു ചെറിയ വിഭാഗമായി ഒതുങ്ങി നില്‍ക്കുകയാണ്, ഈ രീതി മാറണം അവ തമ്മില്‍ ആരോഗ്യപരമായ ഒരു മല്‍സരം നടക്കേണ്ടതുണ്ട് എങ്കില്‍ മാത്രമേ ആയുര്‍വേദത്തെ കൂടുതല്‍ മികച്ചതാകുകയും പൂതിയ ഗവേണങ്ങള്‍ നടത്താന്‍ പ്രചോദനമാകുകയും ചെയ്യുകയുള്ളൂ എന്നും എം.ടി അഭിപ്രായപ്പെട്ടു.
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ , മഞ്ജു വാര്യര്‍, സുഭാഷ് ചന്ദ്രന്‍,ഡോ.പി.എ. ലളിത,ഡോ.വേണു,എന്‍.പി രാജേന്ദ്രന്‍ എന്നിവര്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സോളിഡാരിറ്റി മീറ്റ് ഉദ്ഘാടനവേളയില്‍ പങ്കെടുത്തു.















