കറുകച്ചാല്‍ : പഞ്ചായത്തില്‍ കുന്നിടിച്ചു മണ്ണെടുപ്പു തകൃതിയായി നടക്കുന്നു ചിറക്കല്‍, വെട്ടിക്കാവുങ്കല്‍, പനയമ്പാല എന്നിവിടങ്ങളിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കോടതി ഉത്തരവ് ഉണ്ടെന്നു പറഞ്ഞാണ് മണ്ണു മാഫിയകള്‍ മണ്ണു കടത്തുന്നത്. പനയമ്പാലത്തോടിന്റെ ഉത്സവ കേന്ദ്രവും, ചാലില്‍ അവശേഷിക്കുന്ന തണ്ണീര്‍ തടവും, വെട്ടിക്കാവുങ്കല്‍ ഭാഗത്തെ കണ്ടവും നികത്തിക്കഴിഞ്ഞു. കറുകച്ചാല്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മണ്ണെടുപ്പ് നടക്കുന്നുണ്ട്. പഞ്ചായത്തിലെ നെടുമറ്റത്ത് കുന്നു പൂര്‍ണ്ണമായും ഇടിച്ചു നിരത്തിക്കഴിഞ്ഞു. ഇവിടെ വീടു നിര്‍മ്മാണത്തിനുള്ള മണ്ണു നീക്കാനുള്ള അനുവാദമാണ് കിട്ടിയതെന്നു പറയുന്നു. ഇതിന്റെ മറവില്‍ കുന്നുകള്‍ അപ്പാടെ നിരന്നു കഴിഞ്ഞു. ചിറക്കല്‍ ഭാഗത്ത് വന്‍ തോതില്‍ മണ്ണെടുപ്പു നടക്കുന്നുണ്ട്. പഞ്ചായത്തിലെ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു ലോഡ് മണ്ണാണു കടത്തുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശുദ്ധജലസ്രോതസ്സുകളെപ്പോലും ബാധിക്കുന്ന മണ്ണെടുപ്പിനെതിരെ അധികൃതര്‍ മൗനം പാലിക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
















