ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും വേണമെന്ന് ആവശ്യമുയര്‍ന്നു. നിലവില്‍ വൈകിട്ട് അഞ്ചുവരെയാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. ആയിരക്കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. വൈകിട്ട് രോഗികള്‍ കൂടിയ നിരക്കില്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നു വാങ്ങേണ്ട സ്ഥിതിയാണ്. മാത്രമല്ല അവശ്യമരുന്നുകളെല്ലാം ഫാര്‍മസിയില്‍ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
















