Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തിരിച്ചുകിട്ടിയെന്ന് ആഹ്ലാദിക്കവെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:53 pm IST
inVicharam

ടി.എന്‍. ഗോപകുമാറിനെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ടെങ്കിലും,1993 ല്‍ ചെന്നൈ ‘ഇന്ത്യ ടുഡേ’ യില്‍ സബ് എഡിറ്ററായി ഞാന്‍ എത്തുന്നതോടെയാണ് കൂടുതല്‍ അറിയുന്നത്. അന്നദ്ദേഹം ‘ഇന്ത്യ ടുഡേ’യുടെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയിരുന്നു എന്നാണോര്‍മ്മ. അദ്ദേഹം ചെയ്ത ഒരു വിവാദ കവര്‍ സ്‌റ്റോറിയെച്ചൊല്ലി മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിന് നില്‍ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ച് രാജിക്കത്ത് കൊടുത്തുനില്‍ക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും സഹപ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച ടി .എന്‍ ഗോപകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് തന്നെയായിരുന്നു.

പിന്നീട് 1995 ല്‍ മലയാളത്തിലെ ആദ്യ സ്വകാര്യചാനലായ ‘ഏഷ്യാനെറ്റ് ന്യൂസ് ‘ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ‘ഇന്ത്യ ടുഡേ’ വിട്ട് ഞാനും അതില്‍ ചേക്കേറി. ‘ഏഷ്യാനെറ്റ് ന്യൂസി’ന്റെ തലപ്പത്ത് അപ്പോഴേക്കും ടി .എന്‍. ഗോപകുമാര്‍ എത്തിയിരുന്നു; ‘കണ്ണാടി’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയും ആരംഭിച്ചിരുന്നു. സ്ഥാപനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെന്നോ യുവമാധ്യമ പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെ ഏവരോടും ഒരുപോലെ സംവദിച്ചിരുന്ന ടി.എന്‍. ഗോപകുമാര്‍, ഞങ്ങളുടെ പ്രിയപ്പെട്ട ‘ടിഎന്‍ജി’ യാവാന്‍ അധികസമയം വേണ്ടിവന്നില്ല. ‘കണ്ണാടിക്കഥകള്‍ ‘ ഒരുപാട് പറഞ്ഞു. സ്‌നേഹിച്ചും ശാസിച്ചും ആശ്വസിപ്പിച്ചും അദ്ദേഹം ഗുരുവും ജ്യേഷ്ഠസഹോദരനും സുഹൃത്തുമായി . സ്‌നേഹസാന്നിദ്ധ്യമായി.

ഒരു വ്യാഴവട്ടക്കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു, വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ ‘ഏഷ്യാനെറ്റ് ന്യൂസ്’ വിടാനൊരുങ്ങുമ്പോള്‍ അദ്ദേഹം ജ്യേഷ്ഠനെപ്പോലെ വിളിച്ചു സംസാരിച്ചു; എന്ത് പ്രശ്‌നമായാലും നമുക്ക് പരിഹരിക്കാം എന്ന് പറഞ്ഞു. പിന്നീട് ‘ഏഷ്യാനെറ്റ് ന്യൂസ്’ വിട്ട് ഞാന്‍ ‘സില്‍വര്‍ലൈന്‍’ മാഗസിന്റെ എഡിറ്റോറിയല്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അതിന്റെ ആശയം ആദ്യം പങ്കുവച്ചവരില്‍ ഒരാള്‍ ‘ടിഎന്‍ജി’ ആയിരുന്നു. ‘ടിഎന്‍ജി’ യെപ്പോലെ വെള്ളിനിറമുള്ള മുടിയുള്ളവര്‍ക്ക് വേണ്ടിയാണ് ‘സില്‍വര്‍ലൈന്‍’ എന്നും മലയാളത്തിലെ ആദ്യ 40 പ്ലസ് മാഗസിനാണെന്നും അറിയിച്ചപ്പോള്‍ മുഴങ്ങുന്ന ഒരു ചിരിയായിരുന്നു മറുപടി. പിന്നീട് ആദ്യലക്കത്തിലേക്ക് ഒരു ലേഖനം തരാമെന്ന് സമ്മതിക്കുകയും തിരുവനന്തപുരത്ത് ചെന്നപ്പോള്‍ കയ്യോടെ എഴുതിക്കോ എന്ന് പറഞ്ഞ് അനര്‍ഗളം പറഞ്ഞുതരികയും ഞാന്‍ എഴുതിയെടുക്കുകയും ചെയ്തു. ‘യൗവ്വനയുക്തം ജീവിതം’ എന്ന തലക്കെട്ടില്‍ ആദ്യലക്കത്തില്‍ അത് പ്രസിദ്ധീകരിച്ചു. തെറ്റുകളില്ലാതെ പ്രസിദ്ധീകരിച്ചതിന് അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ വിളിക്കും; ഞാന്‍ തിരുവനന്തപുരത്ത് എത്തിയാല്‍ കാണും. സിനിമ, സാഹിത്യം, രാഷ്‌ട്രീയം …അങ്ങനെ ഭൂമിക്കു കീഴിലുള്ള എന്തിനെപ്പറ്റിയും നിലപാടുകളോടെ സംസാരിച്ചിരുന്നു ‘ടിഎന്‍ജി’. സ്വാഭാവികമായും അദ്ദേഹത്തെ കേള്‍ക്കാനും വര്‍ത്തമാനങ്ങളില്‍ ഭാഗഭാക്കാവാനും ഒരുപാടു അവസരങ്ങള്‍ ലഭിച്ചു. അര്‍ത്ഥവത്തായ, ഉപാധികളില്ലാത്ത, ആരോഗ്യപൂര്‍ണ്ണമായ സൗഹൃദം ഞങ്ങള്‍ തുടര്‍ന്നു. ഒരുപാട് ഓര്‍മകള്‍, ഒരുപാട് ദൃശ്യങ്ങള്‍ കണ്ണാടിയിലെന്നവണ്ണം കണ്മുന്നിലൂടെകടന്നു പോകുന്നുണ്ട്. ഒരോര്‍മമാത്രം തല്‍ക്കാലം പങ്കുവെക്കട്ടെ. ഒരിക്കല്‍ തിരുവനന്തപുരത്തെത്തി ‘ടിഎന്‍ജി’ യെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ഒരു അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . നിന്റെ ഭാര്യയുടെ നാട്ടില്‍ നിന്നാണ് , ഞാന്‍ വാങ്ങാന്‍ പോവുകയാണ് . വണ്ടിയുണ്ട്, ഡ്രൈവര്‍ ഉണ്ട് , നീ കൂടെ വാ’.

കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് അവാര്‍ഡു നല്‍കുന്ന ചടങ്ങ്. അവിടുത്തെ മലയാളസമിതിയുടെ അവാര്‍ഡാണ്. തിരുവനന്തപുരം മുതല്‍ തക്കല വരെ ഒന്നര-രണ്ടുമണിക്കൂര്‍ നേരം കാറിലിരുന്ന് അദ്ദേഹം വാചാലനായത് മുഴുവന്‍ നാഞ്ചിനാടിനെക്കുറിച്ച് ആയിരുന്നു. ഒപ്പം തക്കലയ്‌ക്കും നാഗര്‍കോവിലിനും അപ്പുറം കന്യാകുമാരിയ്‌ക്കുപോകുന്ന വഴിയിലെ ശുചീന്ദ്രത്തെക്കുറിച്ചും . ശുചീന്ദ്രം, ക്ഷേത്രം, മാതാപിതാക്കള്‍, ബന്ധുക്കളെല്ലാം ആ സംസാരത്തിനിടയില്‍ കടന്നുവന്നു. തമിഴ് കുറലുകള്‍ ചൊല്ലി.

എപ്പോഴും ആഹ്ലാദവാനും ഊര്‍ജ്ജസ്വലനുമായ ‘ടിഎന്‍ജി’ നൊസ്റ്റാള്‍ജിക്കാവുന്നതും അറിഞ്ഞു. അവാര്‍ഡ് സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിലും ശുചീന്ദ്രം നാഞ്ചിനാട് സ്മരണകള്‍ കടന്നു വന്നു. ചടങ്ങ് കഴിഞ്ഞ് , ‘നമുക്ക് ശുചീന്ദ്രത്തേക്ക് വിട്ടാലോ’എന്ന് ചോദിച്ചപ്പോള്‍ ‘സമയം വൈകി… ഇപ്പൊ വേണ്ടെടാ’ എന്നായിരുന്നു മറുപടി. വീണ്ടും തിരുവനന്തപുരത്തേക്ക് ..ശുചീന്ദ്രം സ്മരണകളിലൂടെ .

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോയി കണ്ടിരുന്നു. ‘ഒന്നുമില്ലെടാ…ഒരു ചെറിയ അള്‍സര്‍’…ഇതായിരുന്നു പ്രതികരണം. കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘പ്രിയപ്പെട്ട എം.ടി’ പരിപാടി നടന്നപ്പോള്‍ ‘നീ നമ്മുടെ കുടുംബമല്ലേ’ എന്നു പറഞ്ഞ് ആ പരിപാടിയുടെ സ്വാഗതസംഘത്തിലാക്കി. കോഴിക്കോട്ട് വന്നപ്പോള്‍ വാത്സല്യത്തോടെ വിശേഷങ്ങള്‍ ചോദിച്ചു. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഇളയ മകളുടെ വിവാഹത്തിന് മറക്കാതെ നേരിട്ടുക്ഷണിച്ചു. പോയിക്കണ്ടു. വീണ്ടും ആ പഴയ ‘ടിഎന്‍ജി’യെ തിരിച്ചുകിട്ടി എന്ന് ആഹ്ലാദിക്കവേ…പൊടുന്നനെ…

ഈ അനുജന്റെ , ശിഷ്യന്റെ ,സുഹൃത്തിന്റെ പ്രണാമം .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.