Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:01 pm IST
in Samskriti

മഹാഷ്ടമീവ്രതമെന്നപോലെ ഒന്‍പതാം ദിനം യജ്ഞം പൂര്‍ത്തിയാക്കണം. നിഷ്‌കാമന്‍മാര്‍ക്ക് മുക്തിയും സകാമന്മാര്‍ക്ക് അഭീഷ്ടസിദ്ധിയും ഇതിനാല്‍ ലഭ്യമാകും. വസ്ത്രാദികളും ധനവും മറ്റു സമ്മാനങ്ങളും ദക്ഷിണ നല്‍കി വക്താവിനെയും ബ്രാഹ്മണരെയും സന്തോഷിപ്പിക്കണം.

കുമാരിമാരെയും സുമംഗലികളെയും ദേവീഭാവത്തില്‍ ഊട്ടണം. സ്വര്‍ണ്ണം, കറവപ്പശു, ആന, കുതിര, ഭൂമി എന്നിവയെല്ലാം ദാനം ചെയ്യാന്‍ ഉത്തമമാണ്. നല്ല വടിവൊത്ത അക്ഷരത്തില്‍ എഴുതി ഈ ഗ്രന്ഥം പട്ടില്‍പ്പൊതിഞ്ഞ് എട്ടാം ദിനമോ ഒന്‍പതാം ദിനമോ വക്താവിന് നല്‍കണം. ദാരിദ്രനായാലും, ബാലനായാലും, വൃദ്ധനായാലും, പുരാണപാരംഗതന്‍ എന്നും ബഹുമാന്യനാണ്. പലതരത്തിലുള്ള പുരാണമറിയുന്നയാളാണ് ഗുരുക്കന്മാരുള്ളതില്‍ ഏറ്റവും ശ്രേഷ്ഠം. കഥയുടെ ഇടയ്‌ക്ക് വ്യാസപീഠത്തില്‍ ഉപവിഷ്ടനായ വക്താവിനെ മാത്രമേ സാധകര്‍ നമിക്കാവൂ.

ഭക്തിയില്ലാതെ ഇക്കഥ കേള്‍ക്കുന്നതുകൊണ്ട് പുണ്യം ലഭിക്കുന്നില്ല. പൂവ്, താംബൂലം എന്നിവയാല്‍ അര്‍ച്ചന ചെയ്തുവേണം ഇക്കഥ കേള്‍ക്കാന്‍. അല്ലെങ്കില്‍ ദാരിദ്ര്യമാകും ഫലം. കഥാശ്രവണത്തിനിടയ്‌ക്ക് മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധനസമ്പത്തും കളത്രവുമെല്ലാം നഷ്ടമാവും. ദംഭോടെയാണിക്കഥ കേള്‍ക്കുന്നതെങ്കില്‍ നരകവാസം കഴിഞ്ഞ് അടുത്ത ജന്മം കാക്കയായി ജനിക്കും. സിംഹാസനത്തിലും വീരാസനത്തിലും ഇരുന്ന് കഥ കേള്‍ക്കുന്നവര്‍ അടുത്ത ജന്മത്തില്‍ നീര്‍മരുതുകളായിപ്പിറക്കും. കഥയ്‌ക്കിടയ്‌ക്ക് വേണ്ടാത്ത വര്‍ത്തമാനം പറയുന്നവര്‍ ആദ്യം കഴുതകളായും പിന്നീട് ഓന്തുകളായും പിറക്കും. പുരാണം പറയുന്നവരെയും കേള്‍ക്കുന്നവരെയും നിന്ദിക്കുന്നവര്‍ നൂറു ജന്മം പട്ടിയായി ജീവിക്കും. വക്താവിനൊപ്പം ഉയര്‍ന്ന പീഠത്തില്‍ ഇരുന്നു കഥ കേള്‍ക്കുന്നവര്‍ക്ക് ഗുരുപത്‌നിയെ പ്രാപിച്ചാലുള്ള പാപം ലഭിക്കും.

തലകുമ്പിട്ടു കഥ കേള്‍ക്കുന്നവര്‍ വിഷവൃക്ഷങ്ങളും, കിടന്നുകൊണ്ട് കേള്‍ക്കുന്നവര്‍ പെരുമ്പാമ്പുകളുമാവും. ഒരു ദിവസം പോലും ഇപ്പുരാണം കേള്‍ക്കാത്തവര്‍ അടുത്ത ജന്മം കാട്ടുപന്നികളായി ജനിക്കും. ഇക്കഥ കേട്ട് രസിക്കാത്തവരും ഇതിനു വിഘ്‌നം ഉണ്ടാക്കുന്നവരും നരകയാതനകള്‍ അനുഭവിച്ച ശേഷം നാട്ടുപന്നികളായി ജനിക്കും.

പുരാണപാരായണം ചെയ്യുന്നയാള്‍ക്ക് ഉചിത സമ്മാനങ്ങള്‍ വസ്ത്രം, ആസനം, പാത്രം, കമ്പിളി മുതലായവ നല്‍കുന്നവര്‍ക്ക് വിഷ്ണുപദം ലഭ്യം. പുരാണഗ്രന്ഥം പൊതിഞ്ഞു വയ്‌ക്കാന്‍ പട്ടും ചരടും നല്‍കുന്നവര്‍ സുഖികളാവും. ദേവീഭാഗവതം കേട്ടാല്‍ അത് നൂറു പുരാണങ്ങള്‍ കേട്ടതിന്റെ ഫലം ചെയ്യും. നദികളില്‍ ഗംഗ, ദൈവതങ്ങളില്‍ ശങ്കരന്‍, കാവ്യങ്ങളില്‍ രാമായണം, ഗ്രഹങ്ങളില്‍ സൂര്യന്‍, ധനങ്ങളില്‍ യശസ്സ്, ആഹ്ലാദകാരികളില്‍ ചന്ദ്രന്‍, ക്ഷമയില്‍ ഭൂമി, ഗാംഭീര്യത്തില്‍ സമുദ്രം, മന്ത്രങ്ങളില്‍ ഗായത്രി, പുണ്യങ്ങളില്‍ ഹരിസ്മരണ, എന്നതുപോലെ പുരാണങ്ങളില്‍ അത്യുത്തമമത്രേ ദേവീഭാഗവതം.

നവാഹമായി ഇപ്പുരാണം മുഴുവന്‍ കേള്‍ക്കുന്നവന്‍ ജീവന്മുക്തനാവും. രാജാവില്‍ നിന്നും, ശത്രുക്കളില്‍ നിന്നും, ഭൂകമ്പം മുതലായ പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രാഷ്‌ട്രനാശത്തില്‍നിന്നും രക്ഷ നേടാനും, ഭൂതപ്രേതനാശത്തിനും ശത്രു കീഴടക്കിയ രാജ്യം തിരിച്ചു പിടിക്കാനും, പുത്രലാഭത്തിനും ദേവീ ഭാഗവതം കേള്‍ക്കുക. ഇത് കേള്‍ക്കുകയോ പഠിക്കുകയോ ഒരു ശ്ലോകമോ അതിന്റെ ഭാഗമോ എങ്കിലും ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നവന്‍ പരമഗതിയടയും. ഭഗവതീദേവി ഇപ്പുരാണം ആദ്യമായി ചൊല്ലിയത് ഒരു ശ്ലോകാര്‍ത്ഥത്തിലാണ്. അത് പിന്നീട് ശിഷ്യപ്രശിഷ്യ വിപുലമായി വലിയൊരു പുരാണമായതാണ്.

ഗായത്രിക്ക് മുകളിലായി ധര്‍മ്മമോ, തപസ്സോ, മന്ത്രമോ, അതിനു സമനായ ദൈവതമോ ഇല്ല. ഗായത്രി എന്ന പേരുണ്ടായത് അത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നു എന്നതിനാലാണ്. ആ ഗായത്രീദേവി ഭാഗവതത്തില്‍ പ്രതിഷ്ഠിതയത്രേ. മഹാപുരാണങ്ങള്‍ മറ്റൊന്നും ഇതിന്റെ പതിനാറിലൊന്നു പ്രാഭവം പോലുമില്ലാത്തവയാണ്.

നാരായണസ്വരൂപിയായ ധര്‍മ്മനന്ദനന്‍ ഇതിലൂടെ ധര്‍മ്മമുപദേശിക്കുന്നു. ഗായത്രീ മന്ത്ര രഹസ്യം, മണിദ്വീപവര്‍ണ്ണനം, ഹിമാദ്രിഗീത എന്നിവയും ദേവീഭാഗവതത്തിലുണ്ട്. ഇതിനു സമാനമായി മറ്റൊന്നില്ലാത്തതിനാല്‍, മഹാന്മാരേ, ഈ പുരാണത്തെ സദാ ഉപാസിക്കൂ. ആരുടെ പ്രഭാവമാണോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കോ അനന്തനോ പോലും അറിയാനോ അളക്കാനോ കഴിയാത്തത്, ആ പരാശക്തിയെ ഞാന്‍ നമസ്‌കരിക്കുന്നു.

ആരുടെ കാല്‍പ്പാദധൂളീകണങ്ങളാണോ വിശ്വനിര്‍മ്മിതിക്കായി ബ്രഹ്മാവ് ഉപയോഗിച്ചത്, ആ ജഗദംബികയെ ഞാന്‍ സദാ നമസ്‌കരിക്കുന്നു. സുധാസമുദ്രത്തില്‍ ദേവവാടികയില്‍ പ്രശോഭിക്കുന്ന മണിദ്വീപത്തില്‍ ചിന്താമണിമയമായ ഗേഹത്തില്‍ വിരാജിക്കുന്നവളും ശിവന്റെ ഹൃദയത്തില്‍ മൃദുമന്ദഹാസത്തോടെ ഇരുന്നരുളുന്നവളുമായ ജഗദംബികയെ ധ്യാനിച്ചാല്‍ സര്‍വവിധ ഐശ്വര്യങ്ങളും ലഭിക്കും. ത്രിമൂര്‍ത്തികളും ദേവഋഷി വൃന്ദങ്ങളും ഉപാസിക്കുന്ന മണിദ്വീപാധിപയായ ദേവി, ജഗത്തിന് ശുഭമണയ്‌ക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

World

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.