പത്തനംതിട്ട: പച്ചക്കറി വാങ്ങി വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങിയ ദബതികള്‍ക്ക് നേരേ പോലീസ് മര്‍ദ്ദനം. ഇന്നലെ വൈകിട്ട് പത്തനംതിട്ട മുനിസിപ്പല്‍ കാര്യാലയത്തിന് മുന്‍പിലാണ് സംഭവം നടന്നത് . അഴൂര്‍ സ്വദേശികളായ സണ്ണി ചെറിയാന് ഓമന സണ്ണി ദമ്പതികള്‍ പഴങ്ങളും പച്ചക്കറിയും വാങ്ങി സ്കൂട്ടറില്‍ കയറുന്നതിനിടെ പെട്രോളിംങ്ങ് നടത്തുകയായിരുന്ന പോലീസംഘം വാഹന പരിശോധന നടത്തന്നതിതിടയില് സണ്ണി ചെറിയാന്റെ കവിളത്ത് അടിക്കുകയായിരിന്നു. അകാരണമായി ദമ്പതികളെ മര്ദ്ദിക്കുന്നത കണ്ട ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും പോലീസിനു നേരേ തിരിഞ്ഞത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. പ്രിന്‍സിപ്പല്‍ SI മനോജ് കുമാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: