കൊച്ചി: ജെടിപായ്ക്കില് 31-ന് തകര ബാന്‍ഡിന്റെ ഷോ വൈകിട്ട് ഏഴിന്. കൂതറ എന്ന സിനിമയിലെ ‘ജീവിക്കൂ…’ എന്ന പ്രമോ ഗാനം അവതരിപ്പിച്ചത് തകര ബാന്‍ഡാണ്. ഗിറ്റാറിസ്റ്റ് ശ്രീകാന്ത് ഭാസി, ഡ്രമ്മും ഗിറ്റാറും കൈകാര്യം ചെയ്യുന്ന ജോണ്‍ ജോയല്‍, സൗണ്ട് ഡിസൈനര്‍ അശ്വിന് നാഥ് എന്നിവരാണ് ബാന്‍ഡിന്റെ കരുത്ത്.
ജയിംസ് തകരയുടെ നേതൃത്വത്തില്‍ 2012-ല്‍ തുടങ്ങിയ തകര ബാന്‍ഡിന്റെ പുട്ട് പാട്ട്, കോരന്‍സ് ആന്തം, പോടി പെണ്ണേ എന്നു തുടങ്ങിയ പാട്ടുകള്‍ യുവാക്കള്‍ക്കിടയില്‍ ഏറെ ജനപ്രിയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: