മാനന്തവാടി : രാജ്യത്ത് ഐഎസ് തീവ്രവാദത്തിന്റെയും അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെയും പശ്ചാതലത്തില്‍ റിപബ്ലിക്ദിനത്തോടനുബന്ധിച്ച് ജില്ലയിലും കനത്ത ജാഗ്രത. ഐഎസ് ഭീഷണി നേരിടുന്ന ഫ്രഞ്ച് പ്രസിഡണ്ട് കൂടിയായ ഫ്രാന്സ്വാഒലാദ് ഭാരത്തിന്റെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതും ജാഗ്രതാനിര്‍ദ്ദേശം കനത്തതാക്കാന് ഇടയാക്കി.
ജില്ലയിലും കനത്ത ജാഗ്രതയില്‍തന്നെയാണ് ആഭ്യന്തര വകുപ്പും സുരക്ഷാവിഭാഗവും. മാവോവാദികളോട് അടുപ്പം പുലര്‍ത്തുന്നവരെയും തീവ്ര മതനേതാക്കളും ഇതിനകംതന്നെ പോലീസ് നിരീക്ഷണത്തിലാണ്. ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പോലീസ് രഹസ്യന്വേഷണ വിഭാഗവും സ്പെഷ്യല്‍ ബ്രാഞ്ചും നിരീക്ഷക്കുന്നുണ്ട്. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്കുമുന്‍പ് പിലാക്കാവില്നിന്നും നാടുവിട്ട റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതും റിയാസിന് മലപ്പുറം തിരൂരിലെ ബന്ധങ്ങളുടെ പശ്ചാത്തലവും വകുപ്പ് അതീവഗൗരത്തോടെയാണ് കാണുന്നത്. ഇന്ന് കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡും കനത്ത സുരക്ഷയിലാരിക്കും.
കല്‍പ്പറ്റയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.കെ.ജയലക്ഷ്മി സല്യൂട്ട് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. 8.35 ന് പതാകയുയര്‍ത്തും. 8.40ന് മന്ത്രി പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.05ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. 9.20ന് സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. 9.25 മുതല്‍ വിവിധ സ്കൂളുകളുടെ ദേശഭക്തിഗാനങ്ങള്‍. 9.40ന് കളരിപ്പയറ്റ്. 9.50ന് സമ്മാന വിതരണം. 10ന് ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷം സമാപിക്കും. പരേഡില്‍ പോലീസ്, എക്സൈസ്, വനിതാ പോലീസ്, വനം വകുപ്പ് തുടങ്ങി വിവിധ സേനകളും ജവഹര്‍ നവോദയ ലക്കിടി സിവില്‍ ബോയ്സ്, സിവില്‍ ഗേള്‍സ്, ആര്‍സി എച്ച്എസ് ചുണ്ടേല്‍ എന്‍സിസി ജെഡി ബോയ്സ്, മേപ്പാടി ജിഎച്ച്എസ് സ്റ്റുഡന്റ് പോലീസ്, കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ് എന്‍സിസി എസ്ഡി ബോയ്സ്, ജിവിഎച്ച്എസ്എസ് മുണ്ടേരി സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്റ്റുഡന്റ് പോലീസ്, ഡബ്ല്യുഒവിഎച്ച്എസ്എസ് മുട്ടില്‍ സ്കൗട്ട്-ഗൈഡ്, ജിഎംആര്‍എസ് കണിയാമ്പറ്റ സ്റ്റുഡന്റ് പോലീസ് – ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, ഗവ.കോളേജ് മാനന്തവാടി എന്‍സിസി എസ്ഡി ബോയ്സ്, സെന്റ് മേരീസ് കോളേജ് മാനന്തവാടി വൈആര്‍സി, ജിഎച്ച്എസ് തലപ്പുഴ സ്റ്റുഡന്റ് പോലീസ്, ജിവിഎച്ച്എസ്എസ് മാനന്തവാടി എന്‍സിസി ജെഡി ബോയ്സ്, സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യമ്പള്ളി സ്റ്റുഡന്റ് പോലീസ്, സെന്റ് മേരീസ് കോളേജ് ബത്തേരി എന്‍സിസി എസ്ഡി ബോയ്സ്, അസംപ്ഷന്‍ എച്ച്എസ് ബത്തേരി എന്‍സിസി ജെഡി ഗേള്‍സ്, ജിഎംആര്‍എസ് കെല്ലൂര്‍ സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ് മീനങ്ങാടി സ്റ്റുഡന്റ് പോലീസ്, വാകേരി എച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ്, എസ്കെഎംജെ എച്ച്എസ് കല്‍പ്പറ്റ എന്‍സിസി ജെഡി ബോയ്സ്, എസ്കെഎംജെ എച്ച്എസ് കല്‍പ്പറ്റ ജെആര്‍സി ഗേള്‍സ്-ജെആര്‍സി ബോയ്സ്, എന്‍എസ്എസ് കല്‍പ്പറ്റ ഗൈഡ്സ് – സ്കൗട്ട്, ജിഎംആര്‍എസ് പൂക്കോട് സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: