അയിത്തജാതിയില്‍പ്പെട്ട ഒരീഴവകുടുംബത്തില്‍ പിറന്ന ശ്രീനാരായണഗുരു ആരംഭിച്ച നിശബ്ദവിപഌവം എല്ലാജാതി മത വര്‍ഗങ്ങളേയും പ്രചോദിപ്പിച്ചു. മൂന്നുപതിറ്റാണ്ടുകൊണ്ട് ശ്രീനാരായണ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും മതപരവും രാഷ്‌ട്രീയ പരവുമായ മുഖച്ഛായതന്നെ പാടെ മാറ്റി. ബംഗാളിലെ നവോത്ഥാനം തൊലിപ്പുറത്തുള്ള പുഴുക്കുത്തിനു ശമനം കാട്ടിയപ്പോള്‍ കേരളത്തിലേതു ആകൃതിയിലും പ്രകൃതിയിലും സംഭവിച്ച രൂപപരിണാമത്തെ സൂചിപ്പിക്കുന്നു. അതായത് നിശബ്ദവിപഌവത്തെ.
ഭരണകൂടങ്ങളുടേയും യാഥാസ്ഥിതികരുടേയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് ഈ മഹാപരിവര്‍ത്തനം എങ്ങനെ സാധിച്ചുവെന്നത് ചരിത്രത്തിലെ ഒരു വിസ്്മയമാണ്. ഗുരുദേവന്റെ വ്യക്തിപ്രഭാവം തന്നെയാണ് അതിനുകാരണമായത്. വലിയൊരു സമൂഹത്തിന്റെ ആത്മനവീകരണത്തിലൂടെ ഉളവായ ഊര്‍ജത്തെ തടകെട്ടി ഒഴുകിവിട്ടാണ് ആദ്ദേഹം ഈ നവോത്ഥാന യജ്ഞം നടത്തിയത്. ആകാശഗംഗയെ പാതാളത്തിലേയ്‌ക്ക് വേഗേന കൊണ്ടുവന്ന ഭഗീരഥന്റെ പയത്‌നം തന്നയായിരുന്നു അത്. വേഗേന എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട് ഗരു ചുരുങ്ങിയകാലയളവിനുള്ളില്‍ വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ നീതിക്ഷേത്രമാക്കിമാറ്റിയത്.
നാരായണഗുരു ‘ഈഴവരുടെ സാമൂഹ്യപരിവര്‍ത്തനത്തിനു മാത്രമേശ്രമിച്ചിട്ടുള്ളൂ’ എന്ന് ആക്ഷേപസ്വരത്തില്‍ പറയുന്നവരുണ്ട്. ആവിമര്‍ശനത്തിന് ഭാഗിക സത്യമുണ്ടെന്നത് നിഷേധിയ്‌ക്കുന്നില്ല. ‘മാത്രമേ ശ്രമിച്ചുള്ളൂ’ എന്ന പരാമര്‍ശത്തിലേ പിശകുള്ളൂ. ഇരുട്ടത്ത് ഭദ്രദീപം കൊളുത്തിവയ്‌ക്കുന്നത് കണ്ണുള്ളവര്‍ക്ക് കാണാനും അതിന്റെ വളിച്ചത്തില്‍ സ്വന്തം കാര്യവും മറ്റുള്ളവരുടെ കാര്യവും ശ്രദ്ധാപൂര്‍വ്വം ചെയ്യാനുമാനുമാണ്. ഈഴവര്‍ക്കുവേണ്ടിമാത്രമല്ല ഗുരു തന്റെ മഹത്തായ സന്ദശങ്ങള്‍ നല്‍കിയത്. കുമാരനാശാന്‍ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും കരുണയും മറ്റും രചിച്ചത് അദ്ദേഹം നേതൃത്വം നല്‍കിയ ഈഴവസമുദായത്തിനുവേണ്ടിയായിരുന്നു എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കുന്നവരാണ് ഗുരുദേവന്‍ ഈഴവര്‍ക്കുവേണ്ടി മാത്രം ധര്‍മ്മമോതി എന്നുവിശ്വസിക്കുന്നവര്‍.
















