തിരുവല്ല: എസ്എന്‍.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 8 ാമത് മനയ്ക്കചിറ ശ്രീ നാരായണകണ്വന്ഷന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിന്റെ വിവിധ പോഡക സംഘടനകളെ ഉള്‍പ്പെടുത്തി നേതാക്കളടക്കമുളള 501 അംഗ സ്വാഗത സംഘമാണ് രുപീകരിച്ചത്. മാര്‍ച്ച് മാസം 29 ന് ആരംഭിച്ച് ഏപ്രില്‍ മൂന്നിന് ശ്രീ നാരായണ കണ്വന്ഷന് സമാപിക്കുമെന്ന് യൂണിയന് സെക്രട്ടറി മധു പരുമല അറിയിച്ചു. മനയ്ക്കചിറയില് വിശാലമായ മണിമലയാറിന് തീരത്താണ് ശ്രീനാരായണ കണ്വന്ഷന് നടക്കുക. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിലേക്ക് മുഖ്യ രക്ഷാധികാരിമാരായി എസ്.എന്്.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്, യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്, രക്ഷാധിമാരായി യോഗം വൈസ് പ്രസിഡന്റ തുഷാര്‍ വെളളാപ്പളളി, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസ ഭട്ടതിരി, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയന് എന്നിവരേയും ചെയര്‍മാനായി യൂണിയന് ആക്ടിംഗ് പ്രസിഡന്റ് കെ.ജി.ബിജു,കണ്‍വീനറായി യൂണിയന് സെക്രട്ടറി മധു പരുമല എന്നിവരേയും തെരഞ്ഞെടുത്തു. എക്സിക്ക്യുട്ടീവ് കമ്മിറ്റിയിലേക്ക് യൂണിയന് ആക്ടിംഗ് പ്രസിഡന്റ്,സെക്രട്ടറി, യോഗം ബോര്‍ഡ് മെമ്പേഴ്സ്,യൂണിയന് കൗണ്‍സിലേഴ്സ്, യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍,യൂണിയന് കമ്മിറ്റി അംഗങ്ങള്‍ ,ശാഖാപ്രസിഡന്റമാര്, സെക്രട്ടറിമാര്‍,യൂണിയന് വനിതാസംഘം,യൂത്തിമൂവ്മെന്റ് ഭാരവാഹികള്‍ എന്നിവരേയും തെരഞ്ഞെടുത്തതായി എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: