ആലപ്പുഴ: കായംകുളം കായലില്‍ ദേശീയ ജലപാത കടന്നു പോകുന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തിയിരുന്ന അനധികൃത ചീനവലകള്‍ സര്‍ക്കാരുമായിട്ടുള്ള ഉടമ്പടി പ്രകാരം ഉടമകള്‍ തന്നെ നീക്കണം. തൊണ്ണൂറു ശതമാനം വലകള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചതാണ്. ഉടമ്പടി പ്രകാരം വലയുടെ പ്രധാന രണ്ടു കുറ്റികള്‍ ഒഴികെ ബാക്കി വരുന്ന കുറ്റികള്‍ ഉടമകള്‍ നീക്കണം. ഊന്നി, ചീനവലകള്‍ എന്നീ സ്ഥാവര വലകള്‍ പൊതുജലാശയത്തില്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ഇതിന് വീപരീതമായി വലകള്‍ സ്ഥാപിക്കുന്നത് 2010 കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ടിന്റെയും ഇന്‍ലാന്‍ഡ് വാര്‍ട്ടര്‍ വേ ആക്ടിന്റെയും ലംഘനമാണ്. കായലില്‍ അനധികൃത ചീനവലകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശനനിയമ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
















