”ധര്‍മ്മത്തിന്റെ മൂലം വേദങ്ങളിലാണ്” വേദം സ്വയംഭൂവാണ്. തപോനിഷ്ഠരായിരുന്ന മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിച്ച്, മനനംചെയ്ത് മനക്കണ്ണാല്‍ ദര്‍ശിച്ച് ഉദീരണംചെയ്തു. ആമന്ത്രങ്ങള്‍ ഋഷിമാര്‍ അര്‍ഷിച്ചതുകൊണ്ട്(പ്രാപിച്ചതുകൊണ്ട്) ഋഷിമാരായി, ഋക്കുകളായി. വിദ് എന്ന ധാതുവില്‍നിന്ന് വേദം എന്ന വാക്കുണ്ടായി. വേദം എന്നാല്‍ അറിവിന്റെ ഭണ്ഡാരം എന്ന് അര്‍ത്ഥം വരുന്നു. ചതുര്‍വേദങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വ്യാസമഹര്‍ഷി പകര്‍ന്നതാണ്. പതിനെട്ട് പുരാണങ്ങള്‍ അതില്‍ ഏറ്റവും വലിയ പുരാണം (എണ്‍പത്തേഴായിരത്തി ഒരുനൂറ് (81100)) സ്‌കന്ദപുരാണം. ധര്‍മ്മച്യുതിവരുമ്പോള്‍ ഈശ്വരന്‍ അവതാരമെടുത്ത് അധര്‍മ്മികളെ ഹനിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നു.
എന്നാല്‍ സുബ്രഹ്മണ്യസ്വാമിചെയ്യുന്നത് മാറ്റം അനിവാര്യമെന്ന് പറയുന്നതുപോലെ സ്‌കന്ദന്‍ ശത്രുക്കളുടെ ശക്തിയെ ക്ഷയിപ്പിച്ച് ജ്ഞാനം പകര്‍ന്നുകൊടുത്ത് മാനസാന്തരം ഉളവാക്കി ശൂരപദ്മാസുരനെ വാഹനമായ മയിലാക്കി മാറ്റി. സിംഹമുഖാസുരനെ ജഗദംബികയുടെ വാഹനമാക്കിമാറ്റി. അതിഘോരനായ താരകാസുരനെ ഗണപതിയുടെ വാഹനമായ മൂഷികനായി മാറ്റി. പഞ്ചവദനന്‍ എന്നറിയപ്പെടുന്ന പരമേശ്വരന് ഒരുമുഖം കൂടിയുണ്ട്.
അധോമുഖം. ജ്ഞാനികള്‍ക്കും യോഗികള്‍ക്കും ദര്‍ശിക്കാവുന്നതാണ് ഈമുഖം. ആറുമുഖമുള്ള ശ്രീപരമേശ്വരന്റെ തേജപുഞ്ജം ഗംഗാനദിയില്‍ക്കൂടി ഒഴുകി ശരവണപൊയ്‌കയിലെത്തി. ആയിരത്തെട്ടു ഇതളുള്ള താമരപ്പൂവില്‍ ആറുശിശുക്കളായി രൂപം പ്രാപിച്ചു. പാര്‍വതി ദേവി ഈ ശിശുക്കളെ ആലിംഗനംചെയ്തപ്പോള്‍ ശരീരം ഒന്നായി. ആറുമുഖങ്ങളും ഒരു ശരീരവും ഉള്ള ഷഡാനന്‍ ആയിത്തീര്‍ന്നു. കാര്‍ത്തികേയ മങ്കമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയനായി.
(അവലംബം -സ്‌കന്ദപുരാണം)
ഭാഗവതശ്രീ കേശവദാസ് -9745965970
















