പ്രശസ്ത ചലച്ചിത്ര, സീരിയല്‍ നടന് അനീഷ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പന്ത്രണ്ട് വയസ്സിലൂടെ’. 40 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ സന്ദേശമല്ല പകരം ഒരു സൂചനയാണ് പ്രേക്ഷകര്‍ക്കു പകരുന്നത്. സ്ത്രീയുടെ വിഭിന്നങ്ങളായ നാലു തലങ്ങളിലൂടെയാണ് സിനിമയുടെ കഥാമുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്.
സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലെന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. സ്ത്രീ സുരക്ഷ എന്നത് ഇന്ന് പുരുഷാധിപത്യത്തിന്റെ അലംഭാവത്തില്‍ തട്ടിത്തടഞ്ഞു നില്ക്കുന്നു. അതുകൊണ്ടുതന്നെ പെണ്മക്കളുടെ ഭാവിയോര്‍ത്ത് പരിതപിച്ച് ഉത്കണ്ഠാകുലരാകുന്ന മാതാപിതാക്കളുടെ ആശങ്കയാണ് പന്ത്രണ്ട് വയസ്സിലൂടെ അനീഷ് രവി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അനുജോസഫ്, അദ്ന ആനന്ദ്, ഡി.ആര്.സാധിക, സൂര്യ എസ്.നായര്‍, ഉഷ എന്നിവരും ഒപ്പം ഒരു അതിഥി വേഷത്തില്‍ അനീഷ് രവിയും പ്രത്യക്ഷപ്പെടുന്നു.
ബാനര്‍-മെഗാസ്, നിര്‍മ്മാണം-മെഗാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-അനീഷ് രവി, ക്യാമറ-പ്രശാന്ത് ശിവദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിജു വെണ്‍പകല്‍, പിആര്‍ഓ-അജയ് തുണ്ടത്തില്‍, എഡിറ്റിംഗ്-അരുണ്‍ ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: